വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നാ​ൽ ന​ട​പ​ടി
Wednesday, September 16, 2020 1:00 AM IST
അ​ഗ​ളി: കോ​വി​ഡി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​റും പു​റ​പ്പെ​ടു​വി​പ്പി​ച്ച ഉ​ത്ത​ര​വ് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ഒ​രു​വി​ഭാ​ഗം വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്നും ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് യാ​തൊ​രു​വി​ധ അ​നു​മ​തി​യും ഇ​തു​വ​രെ ന​ല്കി​യി​ട്ടി​ല്ല. വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​പ​രീ​ത​മാ​യി ക​ട​ക​ളോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചാ​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തും പോ​ലീ​സ്, റ​വ​ന്യൂ ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.