ദേ​ശീ​യ​പാ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ ഏ​ഴു​ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണം
Wednesday, September 16, 2020 1:00 AM IST
പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത 966 ൽ ​നാ​ട്ടു​ക​ൽ മു​ത​ൽ ച​ന്ദ്ര​ന​ഗ​ർ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കി അ​ന​ധി​കൃ​ത​മാ​യി താ​ത്കാ​ലി​ക ഷെ​ഡ് കെ​ട്ടി​യും ഉ​ന്തു​വ​ണ്ടി​യി​ലും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ ഏ​ഴു​ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
ഇ​തു​മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. കൂ​ടാ​തെ, ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തു​മൂ​ല​മു​ള്ള ആ​ൾ​ക്കൂ​ട്ടം കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​മു​ണ്ടാ​ക്കും. ഇ​ത്ത​രം അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും ക​ച്ച​വ​ട​ങ്ങ​ളും അ​നു​വ​ദി​നീ​യ​മ​ല്ലാ​ത്ത​തി​നാ​ൽ ഏ​ഴു​ദി​വ​സ​ത്തി​ന​കം ഒ​ഴി​യാ​ത്ത​വ​ർ​ക്കെ​തി​രേ ദി ​ക​ണ്‍​ട്രോ​ൾ ഓ​ഫ് നാ​ഷ​ണ​ൽ ഹൈ​വേ​സ് (ലാ​ൻ​ഡ് ആ​ൻ​ഡ് ട്രാ​ഫി​ക്) ആ​ക്ടി​ന്‍റെ വി​വി​ധ സെ​ക്ഷ​നു​ക​ൾ പ്ര​കാ​രം പി​ഴ​യും നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.