നെല്ലിയാന്പതി ചുരംറോഡില്‌ മണ്ണിടിച്ചിൽ: വാ​ഹ​ന​യാ​ത്രയ്ക്കു അ​പ​ക​ട ഭീ​ഷ​ണി
Thursday, September 17, 2020 12:24 AM IST
നെന്മാ​റ: നെ​ല്ലി​യാ​ന്പ​തി ചു​രം റോ​ഡി​ൽ വ്യൂ ​പോ​യ​ന്‍റി​നും അ​യ്യ​പ്പ​ൻ തി​ട്ടി​നു​മി​ട​യി​ൽ ത​ന്പു​രാ​ൻ കാ​ട് വ​ള​വി​നു സ​മീ​പ​മാ​യി ക​ല്ലും മ​ര​വും റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു.

ഗ​താ​ഗ​തം ത​ട​സ്‌​സ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും കു​ത്ത​നെ​യു​ള്ള പാ​റ​യു​ടെ വ​ശ​ങ്ങ​ൾ വെ​ട്ടി റോ​ഡ് ഉ​ണ്ടാ​ക്കി​യ ഭാ​ഗ​ത്താ​യാ​ണ് ക​ല്ലു​ക​ളും മ​ര​വും റോ​ഡി​ലേ​ക്ക് വീ​ണ​ത്. റോ​ഡി​ലേ​ക്കാ​യി വീ​ണു കി​ട​ക്കു​ന്ന ക​ല്ലും മ​ര​വും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​തി ഉ​യ​ർ​ത്തു​ന്നു. റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗ​ത്ത് ക​ല്ലും മ​ര​വും വീ​ണ് കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​രു​വ​ശം ചേ​ർ​ന്നാ​ണ് പോ​കു​ന്ന​ത്.

ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ ഇ​ന്നലെ രാ​വി​ലെ വീ​ണ ക​ല്ലും മ​ര​വും പ​ഞ്ചാ​യ​ത്തോ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പോ നീ​ക്കം ചെ​യ്തി​ട്ടി​ല്ല. മൂ​ട​ൽ​മ​ഞ്ഞോ കോ​ട​യോ ഉ​ണ്ടാ​യി കാ​ഴ്ച മ​റ​ഞ്ഞാ​ൽ റോ​ഡി​ലെ ത​ട​സ്‌​സം അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു. ര​ണ്ടു ദി​വ​സ​മാ​യി നെ​ല്ലി​യാ​ന്പ​തി ഭാ​ഗ​ത്ത് ചെ​റി​യ തോ​തി​ൽ മ​ഴ​യും കോ​ട​യി​റ​ക്ക​വും തു​ട​രു​ന്നു​ണ്ട്.