കോവിഡ് 19 : ജി​ല്ല​യി​ൽ 1456 പേ​ർ ചി​കി​ത്സ​യി​ൽ
Thursday, September 17, 2020 12:26 AM IST
പാലക്കാട് : കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 1456 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്നലെ ജി​ല്ല​യി​ൽ 220 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 223 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ഇ​തു​വ​രെ 55158 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 52479 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​ന്നലെ 594 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 720 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. ഇ​ന്നലെ 1278 ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ളും 720 ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റു​ക​ളു​മാ​ണ് ജി​ല്ല​യി​ൽ ന​ട​ത്തി​യ​ത്. 6813 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 5186 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​നി 1674 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.ഇ​തു​വ​രെ 129775 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ന്നലെ മാ​ത്രം 1414 പേ​ർ ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി.