റി​ലേ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി
Saturday, September 19, 2020 12:07 AM IST
വ​ട​ക്ക​ഞ്ചേ​രി: യാ​ക്കോ​ബാ​യ സ​ഭ​ക്കെ​തി​രെ ന​ട​ക്കു​ന്ന നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ വാ​ൽ​ക്കു​ള​ന്പ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ റി​ലേ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി. തൃ​ശൂ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മോ​ർ ക്ലീ​മി​സ് ത്രി​ദി​ന സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്കു​ന്ന ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​രു​തെ​ന്നും വി​ശ്വാ​സി​ക​ൾ നി​ർ​മി​ച്ച പ​ള്ളി​ക​ൾ സ്ഥാ​പ​ന ഉ​ദ്ദേ​ശ​ത്തി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​തി​നു സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​വാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.
ട്ര​സ്റ്റി ഗോ​ഡ്സ​ണ്‍ പി.​വ​ർ​ഗീ​സ് പ​ന്ത​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ബേ​സി​ൽ ഏ​റാ​ടി​ക്കു​ന്നേ​ൽ, സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ടി.​സി.​ഗീ​വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജെ​യ്സ​ണ്‍ കൊ​ച്ചു​പ​ടി​ഞ്ഞാ​റേ​ക്ക​ര, റെ​ജി ക​ണ്ണാ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ലാ​മ്മ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ബോ​വി വാ​ത്യാ​ട്ട്, ഗീ​വ​ർ​ഗീ​സ് ക​ണ​ക്ക​മാ​വു​ടി, എ​ൽ​ദോ ആ​ലു​ക്ക​ൽ വി​ൽ​സ​ണ്‍ പ​ണി​ക്കാ​ട്ട്, കു​ര്യാ​ക്കോ​സ് കാ​വാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ത്യാ​ഗ്ര​ഹ സ​മ​രം നാ​ളെ സ​മാ​പി​ക്കും.