ജില്ലയിൽ നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് ര​ണ്ടാ​യി​രം ഹെ​ക്ട​റി​ൽ പൂ​ർ​ത്തി​യാ​യി
Saturday, September 19, 2020 12:07 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഏ​ക​ദേ​ശം ര​ണ്ടാ​യി​രം ഹെ​ക്ട​ർ സ്ഥ​ല​ത്തെ ഒ​ന്നാം​വി​ള നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​താ​യി കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് ) അ​റി​യി​ച്ചു. ആ​കെ 32,500 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്താ​ണ് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്.

ഒ​ന്നാം​വി​ള നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​വം​ബ​ർ മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കും. സെ​പ്തം​ബ​ർ 17 ലെ ​ക​ണ​ക്കു പ്ര​കാ​രം ജി​ല്ല​യി​ൽ 122 കൊ​യ്ത്തു മെ​തി​യ​ന്ത്ര​ങ്ങ​ൾ വി​ള​വെ​ടു​പ്പി​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. വി​ള​വെ​ടു​പ്പി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലാ​ണ് ന​ട​ക്കു​ക. കൊ​യ്ത്ത് മെ​തി​യ​ന്ത്ര​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും ഓ​പ​റേ​റ്റ​ർ​മാ​രും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ജി​ല്ല​യി​ലേ​ക്ക് വ​രു​ന്നു​ണ്ട്. ഒ​ക്ടോ​ബ​ർ ആ​കു​ന്പോ​ഴേ​ക്കും കൂ​ടു​ത​ൽ കൊ​യ്ത്ത് മെ​തി​യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ച്ചേ​രും.

പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, തൃ​ത്താ​ല, കു​ഴ​ൽ​മ​ന്ദം, ആ​ല​ത്തൂ​ർ, പ​ട്ടാ​ന്പി, കൊ​ല്ല​ങ്കോ​ട്, നെന്മാറ മേ​ഖ​ല​ക​ളി​ലാ​ണ് നി​ല​വി​ൽ കൊ​യ്ത്ത് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ശ​ക്ത​മാ​യ മ​ഴ വി​ള​വെ​ടു​പ്പി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​ക്കി​യ​തൊ​ഴി​ച്ചാ​ൽ ഫീ​ൽ​ഡ് ത​ല​ത്തി​ൽ മ​റ്റു പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി.