ജില്ലയിലെ ഡാമുകൾ തുറന്നു: വാളയാർഡാം ഇന്നു തുറക്കും
Monday, September 21, 2020 1:23 AM IST
പാലക്കാട് : മ​ഴ ക​ന​ത്ത് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജില്ലയിലെ മ​ല​ന്പു​ഴ, മംഗലംഡാം, പോ​ത്തു​ണ്ടി, ഡാ​മു​ക​ൾ ഇന്നലെ രാവിലെ തുറന്നു.മ​ല​ന്പു​ഴ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും പോ​ത്തു​ണ്ടി ഡാം ​മൂ​ന്ന് ഷ​ട്ട​റു​ക​ളും അ​ഞ്ച് സെ​ൻ​റീ​മീ​റ്റ​ർ വീ​ത​മാ​ണ് തു​റ​ന്ന​ത്. വാ​ള​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 201.79 മീ​റ്റ​ർ മ​റി​ക​ട​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ 10 ന് ​ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ 1 സെ.​മീ വീ​തം തു​റ​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു . ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 203.00 മീ​റ്റ​റാ​ണ്.