ആ​ളി​യാ​ർ ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ന്നു; ചിറ്റൂർ പുഴയോരത്തു ജാഗ്രത നിർദേശം
Monday, September 21, 2020 1:23 AM IST
ചിറ്റൂർ : ജ​ല​നി​ര​പ്പ് 1045.7 മീ​റ്റ​റി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്നലെ വൈ​കി​ട്ട് 4.15 ന് ​തു​റ​ന്നു. സെ​ക്ക​ന്‍റി​ൽ 3000 ഘ​ന​യ​ടി എ​ന്ന തോ​തി​ലാണ് വെ​ള്ളം ഒ​ഴു​ക്കിയത്. രാ​ത്രി എ​ട്ടോ​ടെ മ​ണ​ക്ക​ട​വ് വി​യ​റി​ലും എട്ടരയോടെ മൂ​ല​ത്ത​റ ഡാ​മി​ലും വെള്ളമെത്തി. ചി​റ്റൂ​ർ പു​ഴ​യു​ടെ ക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, സ​മീ​പ വാ​സി​ക​ൾ, പു​ഴ​യി​ലി​റ​ങ്ങു​ന്ന​വ​ർ, പു​ഴ​യി​ലെ കോ​സ് വേ​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ അ​തീ​വ ശ്ര​ദ്ധ പാ​ലി​ക്കു​ന്ന​മെ​ന്ന് അ​ധി​കൃത​ർ അ​റി​യി​ച്ചു.