ശോ​ച്യാ​വ​സ്ഥ കാ​ണാ​ൻ ആ​രു​മി​ല്ല
Tuesday, September 22, 2020 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ കാ​ണാ​ൻ അ​ധി​കൃ​ത​രാ​രു​മി​ല്ല. ഇ​ട​യ്ക്കി​ടെ പോ​ലീ​സും നാ​ട്ടു​കാ​രു​മെ​ല്ലാം ക്വാ​റി​വേ​യ്സ്റ്റ് ഇ​ട്ട് പാ​താ​ള​കു​ഴി​ക​ൾ നി​ക​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​യ്ക്കൊ​പ്പ​മെ​ത്തു​ന്ന വാ​ഹ​ന​യാ​ത്രി​ക​രു​ടെ ദു​രി​ത​മാ​ണി​ത്. ഇ​ന്ന​ലെ വ​ട​ക്ക​ഞ്ചേ​രി ജ​ന​കീ​യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ ക്വാ​റി​വേ​സ്റ്റി​ട്ട് ത​ങ്കം​ക​വ​ല​യി​ലെ കു​ഴി​ക​ള​ട​ച്ച​ത് കു​റ​ച്ചു​സ​മ​യ​ത്തേ​ക്ക് ആ​ശ്വാ​സ​മാ​യി.

ദി​നം​പ്ര​തി ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത പൊ​ട്ടി​പൊ​ളി​ഞ്ഞു കി​ട​ക്കു​ന​ത് സ്ഥി​രം​കാ​ഴ്ച​യാ​ണ്. മ​ഴ​പെ​യ്താ​ൽ ച​ളി​ക്കു​ള​മാ​യും വ​ൻ​ഗ​ർ​ത്ത​ങ്ങ​ളാ​യും റോ​ഡി​ന് രൂ​പ​മാ​റ്റം സം​ഭ​വി​ക്കും.

മാ​സ​ങ്ങ​ളാ​യി ഈ ​സ്ഥി​തി തു​ട​ർ​ന്നി​ട്ടും ക​രാ​ർ ക​ന്പ​നി​യോ അ​ധി​കൃ​ത​രോ തി​രി​ഞ്ഞ് നോ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​കീ​യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യ​ത്. വ​ൻ​കു​ഴി​ക​ളി​ൽ അ​ക​പ്പെ​ട്ട ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ആ​ടി​യു​ല​ഞ്ഞ് കു​ഴി​ക​ൾ ക​യ​റി ഇ​റ​ങ്ങു​ന്പോ​ൾ അ​രി​കി​ലൂ​ടെ പോ​വു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ അ​പാ​യ​പ്പെ​ടാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.

ഇ​ത് നേ​രി​ൽ ക​ണ്ട പ​രി​സ​ര​വാ​സി അ​നു സാ​ദി​ഖ് ക​ഴി​ഞ്ഞ ദി​വ​സം​രാ​ത്രി ക​ല്ലും മ​ണ്ണും​കൊ​ണ്ടി​ട്ട് കു​ഴി അ​ട​ച്ചി​രു​ന്നു

വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന കു​ഴി​ക​ളു​ടെ ആ​ഴ​മ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി​ക്ക​യ​റു​ന്പോ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ബൈ​ക്കി​ൽ ഈ ​കു​ഴി​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞു വീ​ണു.

നാ​ട്ടു​കാ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ച​ത്. ക്വാ​റി​വേ​സ്റ്റി​ട്ട് കു​ഴി​യ​ട​ക്ക​ൽ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മ​ല്ലെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ക​ണ്ണു തു​റ​പ്പി​ക്കാ​ൻ ഇ​ത​ല്ലാ​തെ മ​റ്റു മാ​ർ​ഗ​മി​ല്ലെ​ന്ന് ജ​ന​കീ​യ​വേ​ദി ചെ​യ​ർ​മാ​ൻ ബോ​ബ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

ക​ണ്‍​വീ​ന​ർ ജീ​ജോ അ​റ​യ്ക്ക​ൽ, ര​ക്ഷാ​ധി​കാ​രി പ്ര​ഫ. വാ​സു​ദേ​വ​ൻ പി​ള്ള, സു​രേ​ഷ് വേ​ലാ​യു​ധ​ൻ, മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട്, സി.​കെ.​അ​ച്യു​ത​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്യ​ത്തി​ലാ​യി​രു​ന്നു കു​ഴി​ക​ൾ അ​ട​യ്ക്ക​ൽ.