നെ​ല്ലു​സം​ഭ​ര​ണം: ക​ർ​ഷ​ക​ധ​ർ​ണ ഇ​ന്ന്
Thursday, September 24, 2020 12:45 AM IST
പാ​ല​ക്കാ​ട്: നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നു​രാ​വി​ലെ 10.30ന് ​സി​വി​ൽ​സ്റ്റേ​ഷ​നു മു​ന്നി​ൽ ക​ർ​ഷ​ക​ധ​ർ​ണ ന​ട​ത്തും. പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ ഭാ​ര​തീ​യ കി​സാ​ൻ​സം​ഘ്, ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം, ക​ർ​ഷ​ക​മോ​ർ​ച്ച എ​ന്നീ സം​ഘ​ട​ന​ക​ളും മ​റ്റു ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും പ​ങ്കെ​ടു​ക്കും.
സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ മു​ഴു​വ​ൻ വി​ല ഉ​ട​നേ ന​ല്കു​ക, കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക വ​ർ​ധി​പ്പി​ക്കാ​തി​രി​ക്കു​ക, ക​യ​റ്റു​മ​തി തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി സ​ർ​ക്കാ​ർ വ​ഹി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കും.