നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ സ​ർ​ക്കാ​ർ അ​നാ​സ്ഥ​യ്ക്കെ​തി​രെ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ജ്വാ​ല
Thursday, October 1, 2020 12:37 AM IST
പാ​ല​ക്കാ​ട്: ഒ​ന്നാം​വി​ള നെ​ല്ലു​സം​ഭ​ര​ണ ന​ട​പ​ടി​ക​ളി​ലെ സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത അ​നാ​സ്ഥ​യ്ക്കെ​തി​രെ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​മൈ​താ​നം അ​ഞ്ചു​വി​ള​ക്കി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ഇ​ക്ബാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ഐ​സി​സി അം​ഗം മു​ൻ എം​പി വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ത​ങ്ക​പ്പ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി.​രാ​ജേ​ഷ്, പി.​ബാ​ല​ഗോ​പാ​ൽ, ക​ർ​ഷ​ക കോ​ണ്ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗ്ഗീ​സ് മാ​സ്റ്റ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​മാ​ധ​വ​ൻ, കെ.​എ​സ്.​ത​നി​കാ​ച​ലം, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​എം.​ബാ​ബു, യു.​ശാ​ന്ത​കു​മാ​ർ, ര​വീ​ന്ദ്ര​ൻ വ​ള്ളി​ക്കോ​ട്, ഫി​റോ​ഷ് ബാ​ബു, ആ​ർ.​ക​ണ്ണ​ൻ​കു​ട്ടി, സി. ​സ്വാ​മി​നാ​ഥ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സാ​ദ് കി​ണാ​ശേ​രി, എ.​സി.​സി​ദ്ധാ​ർ​ത്ഥ​ൻ, കെ.​ശി​വ​ദാ​സ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള അ​സ​മ​യ​ത്തു​ള്ള അ​തി​വ​ർ​ഷം കൊ​യ്ത്തി​ന് പാ​ക​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ലു​വീ​ണ് ന​ശി​ക്കു​ന്ന​ത് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.
ഈ ​വി​ള​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ മി​ല്ലു​ട​മ​ക​ൾ നെ​ല്ല് സം​ഭ​ര​ണം ബോ​ധ​പൂ​ർ​വം വൈ​കി​പ്പി​ച്ചാ​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട്ടി​ലെ മി​ല്ലു​ട​മ​ക​ളു​മാ​യി നെ​ല്ല് സം​ഭ​ര​ണ​ത്തി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
നെ​ല്ല് കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന പാ​ല​ക്കാ​ട്ടെ ക​ർ​ഷ​ക സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.