പാ​ല​ക്കാ​ട്- പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, October 1, 2020 12:37 AM IST
പാ​ല​ക്കാ​ട്: റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന പാ​ല​ക്കാ​ട് പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​കും. മു​ണ്ടൂ​ർ സു​ധീ​ഷ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ എം​പി, എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു​പോ​യ റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ’പു​തി​യ കാ​ലം പു​തി​യ നി​ർ​മാ​ണം’ എ​ന്ന ആ​ശ​യ​ത്തി​ൽ ഉൗ​ന്നി​യാ​ണ് ജി​ല്ല​യി​ലെ മ​ല​ന്പു​ഴ, കോ​ങ്ങാ​ട്, ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ല​ക്കാ​ട് പെ​രി​ന്ത​ൽ​മ​ണ്ണ സം​സ്ഥാ​ന​പാ​ത​യു​ടെ മു​ണ്ടൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ തൂ​ത ജം​ഗ്ഷ​ൻ​വ​രെ​യു​ള്ള റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കെഎസ് ടി​പി (കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രോ​ജ​ക്ട്) വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി 360.35 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ കെ.​എം.​സി ക​ണ്‍​സ്ട്ര​ക്ഷ​ൻ ലി​മി​റ്റ​ഡ് ക​ന്പ​നി നി​ർ​മാ​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും.
റോ​ഡ് സു​ര​ക്ഷ​യും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​ത്തി​നും പ​രി​ഗ​ണ​ന ന​ൽ​കു​ന്ന നൂ​ത​ന​വും സാ​ങ്കേ​തി​ക​ത്തി​ക​വു​ള്ള​തു​മാ​യ നി​ർ​മ്മാ​ണ രീ​തി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള ര​ണ്ടു​വ​രി പാ​ത​യെ നാ​ലു​വ​രി​പാ​ത​യാ​ക്കി ന​വീ​ക​രി​ക്കു​ക​യും നി​ല​വി​ലു​ള്ള അ​ഞ്ച് പാ​ല​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം വീ​തി​കൂ​ട്ടു​ക​യും ഒ​ന്നു പു​തു​ക്കി പ​ണി​യു​ക​യും ഒ​രു പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി മ​റ്റൊ​രു പാ​ലം നി​ർ​മി​ക്കു​ക​യും ചെ​യ്യും.

കൂ​ടാ​തെ സം​ര​ക്ഷ​ണ​ഭി​ത്തി, ക​ലു​ങ്കു​ക​ൾ, ഡ്രെ​യി​നേ​ജ്, ന​ട​പ്പാ​ത, ഹാ​ൻ​ഡ്റൈ​യി​ൽ, ക്രാ​ഷ് ബാ​രി​യ​ർ, ബ​സ് ബേ, ​ബ​സ് ഷെ​ൽ​ട്ട​ർ എ​ന്നി​വ​യും നി​ർ​മി​ക്കും. ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണം, റോ​ഡ് മാ​ർ​ക്കിം​ഗ്, ദി​ശാ സൂ​ച​ന ബോ​ർ​ഡു​ക​ൾ, വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.