മേ​ട്ടു​വ​ഴി, പാ​യ​റ, പു​ട്ടു​മ​ല ജ​ണ്ട​യി​ട​ൽ: നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ഷ്ട​മാ​കും
Thursday, October 1, 2020 12:37 AM IST
അ​ഗ​ളി:​ അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ മേ​ട്ടു​വ​ഴി പാ​യ​റ, പ​ല്ലി​യ​റ, പു​ട്ടു​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ണ്ട നി​ർ​മ്മാ​ണ​ത്തി​ലൂ​ടെ നൂ​റു ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടും ഭൂ​മി​യും ന​ഷ്ട​മാ​കും. 1285 പാ​ർ​ട്ട് 7, 1286, 1287, 1352 തു​ട​ങ്ങി​യ സ​ർ​വ്വേ ന​ന്പ​റു​ക​ളി​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ണ്ട നി​ർ​മ്മാ​ണം ന​ട​ത്തി വ​രു​ന്ന​ത്. അ​ൻ​പ​ത് വ​ർ​ഷ​ത്തി​ല​ധി​കം കാ​ലം കൃ​ഷി​ചെ​യ്ത് വീ​ട് വെ​ച്ച് താ​മ​സി​ച്ചു​വ​ന്ന ക​ർ​ഷ​ക​രാ​ണ് അ​ധി​ക​വും. നി​ര​വ​ധി പേ​ർ​ക്ക് പ​ട്ട​യ​ങ്ങ​ളും മ​റ്റു ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ളു​മു​ണ്ട്.
ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് വി​വി​ധ ബാ​ങ്കു​ക​ളി​ൽ ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി കാ​ർ​ഷി​ക വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​രും നി​ര​വ​ധി​യാ​ണ്. തു​ട​ർ​ച്ച​യാ​യി ഭൂ​മി നി​കു​തി അ​ട​ച്ചു​വ​ന്ന ക​ർ​ഷ​ക​രി​ൽ നി​ന്നും ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വി​ല്ലേ​ജി​ൽ ഭൂ​നി​കു​തി സ്വീ​ക​രി​ക്കാ​തെ​യാ​യി. ഇ​തു​മൂ​ലം കൃ​ഷി നാ​ശ​ത്തി​നോ പ്ര​കൃ​തി ക്ഷോ​ഭ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നോ ഉ​ള്ള അ​ർ​ഹ​ത​പോ​ലും ഇ​വി​ടു​ത്തു​കാ​ർ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ട്ടു . പ്ര​ദേ​ശ​ത്തു​ള്ള ആ​ദി​വാ​സി​ക​ൾ ത​ല​മു​റ​ക​ളാ​യി ഇ​വി​ടെ കൃ​ഷി ചെ​യ്തു ജീ​വി​ക്കു​ന്ന​വ​രാ​ണ്. ആ​ദി​വാ​സി​ക​ൾ പൊ​തു​വെ റാ​ഗി, തെ​ന, ചോ​ളം, തു​മ​ര, പ​യ​ർ, ചേ​ന്പ്, ചേ​ന മ​റ്റു കി​ഴ​ങ്ങു​വ​ർ​ഗ്ഗ​ങ്ങ​ൾ തു​ട​ങ്ങി ഹ്ര​സ്‌​സ്വ കാ​ല കൃ​ഷി​ക​ളും ചെ​റു​ധാ​ന്യ കൃ​ഷി​ക​ളു​മാ​ണ് ചെ​യ്തു​വ​രു​ന്ന​ത്. ഇ​തു​മൂ​ലം പ​ല ആ​ദി​വാ​സി​ക​ളു​ടെ​യും കൃ​ഷി​യി​ട​ത്തി​ൽ ദീ​ർ​ഘ​കാ​ല വി​ള​ക​ൾ ന​ന്നേ കു​റ​വ് കാ​ണ​പ്പെ​ടു​ന്നു​ണ്ട്. അ​ടു​ത്ത കാ​ല​ത്താ​യി പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​രെ​ത്തി സ​ർ​വ്വേ ന​ട​ത്തി കു​റ്റി​യ​ടി​ക്കു​ക​യും പി​ന്നീ​ട് ജ​ണ്ട ഇ​ടു​ന്ന പ്ര​വ​ർ​ത്തി​യും ന​ട​ത്തി വ​രി​ക​യാ​ണ്.
വ​ന​പാ​ല​ക​ർ യൂ​ണി​ഫോം ഇ​ല്ലാ​തെ​യെ​ത്തി​യാ​ണ് ജ​ണ്ട​ക്ക് കു​റ്റി​യ​ടി​ച്ചു മ​ട​ങ്ങു​ന്ന​തെ​ന്ന് ആ​ദി​വാ​സി​ക​ളും കു​ടി​യേ​റ്റ ക​ർ​ഷ​ക​രും പ​റ​ഞ്ഞു. കൃ​ഷി​യി​ട​ത്തി​ൽ ക​ട​ന്നു​ക​യ​റി​യു​ള്ള ജ​ണ്ട നി​ർ​മ്മാ​ണം നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പ​ല​ത​വ​ണ നി​ർ​ത്തി വെ​ച്ചി​രു​ന്നെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​തെ ഏ​തെ​ങ്കി​ലും സ​മ​യ​ത്തു ജ​ണ്ട നി​ർ​മ്മി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. നി​ല​വി​ൽ മേ​ട്ടു​വ​ഴി​യി​ലും, പു​ട്ടു​മ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​ണ്ട നി​ർ​മ്മാ​ണ​ത്തി​ന് കു​റ്റി​യ​ടി​ച്ച് മ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് വ​ന​പാ​ല​ക സം​ഘം.​വ​ന​പാ​ല​ക​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ചി​റ്റൂ​രി​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക്ക് രൂ​പം ന​ൽ​കി​യി​രു​ന്നു. പ​ണ​വും സ്വാ​ധീ​ന​വും ഉ​ള്ള​വ​രു​ടെ ഭൂ​മി ജ​ണ്ട​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പാ​വ​പ്പെ​ട്ട ആ​ദി​വാ​സി​ക​ളെ​യും കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ​യു​മാ​ണ് ജ​ണ്ട​യു​ടെ പേ​രി​ൽ കൂ​ടു​ത​ൽ ദ്രോ​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
മേ​ട്ടു​വ​ഴി​യി​ൽ ജ​ണ്ട നി​ർ​മ്മാ​ണ​ത്തി​നെ​തി​രെ ഹൈ ​കോ​ർ​ട്ടി​ൽ നി​ന്നും സ്റ്റേ ​വാ​ങ്ങി​യ ക​ർ​ഷ​ക​ന്‍റെ ഭൂ​മി ജ​ണ്ട നി​ർ​മ്മാ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക​ർ​ഷ​ക​ൻ വേ​ലു പ​റ​ഞ്ഞു .വ​ന​പാ​ല​ക​ർ അ​ന​ധി​കൃ​ത​മാ​യി കൃ​ഷി ഭൂ​മി​യി​ൽ തീ​ർ​ത്തി​ട്ടു​ള്ള ജ​ണ്ട​ക​ൾ പൊ​ളി​ച്ചു മാ​റ്റാ​ൻ ന​ട​പ​ടി​യൂ​ണ്ടാ​കാ​ണാ​മെ​ന്നു നി​വാ​സി​ക​ൾ അ​വ​ശ്യ​പ്പെ​ട്ടു.