പോ​ത്തു​ണ്ടി ജ​ല​സേ​ച​ന ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണത്തിനു തു​ട​ക്കം
Thursday, October 22, 2020 12:13 AM IST
അ​യി​ലൂ​ർ: പോ​ത്തു​ണ്ടി ജ​ല​സം​ഭ​ര​ണി​യി​ൽ വെ​ള്ള​മു​ണ്ടാ​യി​ട്ടും ക​നാ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്തി​നാ​ൽ ആ​ശ​ങ്ക​യി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ ം തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ പോ​ത്തു​ണ്ടി പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ വ​രു​ന്ന നെന്മാ​റ, അ​യി​ലൂ​ർ, മേ​ലാ​ർ​ക്കോ​ട്, വ​ണ്ടാ​ഴി, എ​ല​വ​ഞ്ചേ​രി, പ​ല്ല​ശ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​നാ​ലു​ക​ൾ ന​വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്.
ക​നാ​ലി​ന് അ​ക​ത്തെ പാ​ഴ്ച്ചെ​ടി​ക​ളും മ​ഴ​യി​ൽ ഒ​ലി​ച്ചി​റ​ങ്ങി​യ മ​ണ്ണും മാ​റ്റി​യ​തോ​ടെ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി​ക്കു വെ​ള്ളം വെ​ള്ളം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്ന് അ​യി​ലൂ​ർ പാ​ല​മു​ക്ക് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 4785 ഹെ​ക്ട​ർ കൃ​ഷി​യി​ട​ത്തി​ലേ​ക്കാ​ണ് ക​നാ​ൽ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ന​വം​ബ​ർ ര​ണ്ടാം​വാ​രം ക​നാ​ലി​ലൂ​ടെ ജ​ല​സേ​ച​ന​ത്തി​ന് വെ​ള്ളം തു​റ​ന്നു​വി​ടാ​റു​ണ്ട്.
തു​ലാ​മ​ഴ ല​ഭി​ക്കു​ന്ന​തോ​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ഞാ​റ്റ​ടി ത​യാ​റാ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് അ​ത് പ​റി​ച്ചു​ന​ടാ​ൻ വേ​ണ്ടു​ന്ന പ​ണി​ക​ൾ തു​ട​ങ്ങും. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​യു​മു​ണ്ട്. പ​ണി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​രം പോ​ത്തു​ണ്ടി വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ ക​ഴി​യും.
തു​ലാ​മ​ഴ പെ​യ്ത് കൃ​ഷി പ​ണി​ക്കു​ള്ള വെ​ള്ളം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ളി​ൽമ​ഴ​യു​ള്ള​തി​നാ​ൽ പോ​ത്തു​ണ്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പു​യ​രു​ന്നു​ണ്ട്. സു​ര​ക്ഷാ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തു ക​ന​ത്ത മ​ഴ പെ​യ്താ​ൽ വെ​ള്ളം പു​ഴ​യി​ലേ​ക്കു തു​റ​ന്നു​വി​ടേ​ണ്ട സ്ഥി​തി തു​ട​രു​ക​യാ​ണ്.