ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഹാ​ർ​ട്ട് ലി​ങ്ക്സ് മ​ഹ​ത്താ​യ സം​രം​ഭം: മാ​ർ മ​ന​ത്തോ​ട​ത്ത്
Friday, October 23, 2020 1:12 AM IST
പാ​ല​ക്കാ​ട്: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തു​ട​ക്കം​കു​റി​ച്ച ഏ​റ്റ​വും മ​ഹ​ത്താ​യ സം​രം​ഭ​മാ​ണ് ഹാ​ർ​ട്ട് ലി​ങ്ക്സ് എ​ന്ന് പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് പ​റ​ഞ്ഞു. ദു​രി​ത​വും അ​വ​ശ​ത​യും അ​നു​ഭ​വി​ക്കു​ന്ന വ്യ​ക്തി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ തു​ട​ങ്ങി​യ ഹാ​ർ​ട്ട് ലിങ്ക്സ് പാ​ല​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ളെ അ​വ​രു​ടെ ആ​വ​ശ്യം ക​ണ്ട​റി​ഞ്ഞ് അ​വ​ർ​ക്കു​വേ​ണ്ട സ​ഹാ​യം ചെ​യ്ത് കൊ​ടു​ക്കു​വാ​നു​ള്ള ഒ​രു ന​ല്ല പ​ദ്ധ​തി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഹാ​ർ​ട്ട് ലി​ങ്ക്സ് പാ​ല​ക്കാ​ടി​ന്‍റെ ആ​ദ്യ സ​ഹാ​യ​മാ​യി പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ർ ഡി​വൈ​ൻ പ്രൊ​വി​ഡ​ൻ​സ് ഇ​ട​വ​ക​യി​ലെ ഒ​രു സ​ഹോ​ദ​രി​യു​ടെ കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്ക് ര​ണ്ടു​ല​ക്ഷ​ത്തി അ​ന്പ​തി​നാ​യി​രം രൂ​പ സ​ഹാ​യം ന​ല്കി.

പാ​ല​ക്കാ​ട് രൂ​പ​താ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി സ്വാ​ഗ​ത​വും രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ച​ന്ദ്ര​ന​ഗ​ർ ഇ​ട​വ​ക​വി​കാ​രി ഫാ. ​ആ​ന്‍റു അ​രീ​ക്കാ​ട്ട്, ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത ട്ര​ഷ​റ​ർ മാ​ത്യു ക​ല്ല​ടി​ക്കോ​ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.