കൊലപാതകക്കേ​സി​ൽ മൂന്നുപേർ പിടിയിൽ
Friday, October 23, 2020 1:14 AM IST
കോ​യ​ന്പ​ത്തൂ​ർ: പ​ണം കൊ​ടു​ക്ക​ൽ വാ​ങ്ങ​ലി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ട്രാ​ൻ​സ്ജെ​ന്‍റ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു​പേ​രെ പീ​ള​മേ​ട് പോ​ലീ​സ് പി​ടി​കൂ​ടി.
ഓ​ട്ടോ​ഡ്രൈ​വ​ർ മൈ​ക്കി​ൾ (24), സു​ഹൃ​ത്തു​ക്ക​ളാ​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​ർ രാ​ഗി​ണി (32), വെ​ണ്‍​ബ (23) എ​ന്നി​വ​രെ​യാ​ണ് പോ​ത്ത​ന്നൂ​ർ ചെ​ട്ടി​പ്പാ​ള​യം സൗ​ന്ദ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​ത്. മൈ​ക്കി​ൾ ചെ​ട്ടി​പാ​ള​യ​ത്തെ ഇ​ള​ങ്കോ​വ​ന്‍റെ പ​ക്ക​ൽ ഓ​ട്ടോ​റി​ക്ഷ പ​ണ​യം വ​ച്ച് മു​പ്പ​തി​നാ​യി​രം രൂ​പ ക​ടം​വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പ​തി​നാ​യി​രം രൂ​പ ഇ​ള​ങ്കോ​വ​ന് തി​രി​ച്ചു കൊ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ ഇ​ള​ങ്കോ​വ​ന്‍റെ അ​മ്മ മൈ​ക്കി​ളി​നെ ഫോ​ണി​ൽ വി​ളി​ച്ചു ഒ​ന്പ​തി​നാ​യി​രം രൂ​പ​യാ​ണു​ള്ള​തെ​ന്നും ആ​യി​രം രൂ​പ​തി​രി​കേ ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൈ​ക്കി​ളു​മാ​യി വ​ഴ​ക്കി​ടു​ക​യും ഇ​ള​ങ്കോ​വ​ൻ ഇ​തു ചോ​ദ്യം ചെ​യ്യു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ മൈ​ക്കി​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് ഇ​ള​ങ്കോ​വ​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തു​ക​ണ്ട ബ​ന്ധു​ക്ക​ളാ​യ സൗ​ന്ദ​റും അ​രു​ണും പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ക്ക​വേ സൗ​ന്ദ​റി​നെ മൈ​ക്കി​ൾ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൗ​ന്ദ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി മ​രി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​രു​ണും ഇ​ള​ങ്കോ​വ​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.