ക​ന​ത്ത മ​ഴ​യി​ൽ ക​തി​ര​ണി​ഞ്ഞ പാ​ട​ശേ​ഖ​രം വെ​ള്ള​ത്തി​ന​ടി​യി​ൽ
Sunday, October 25, 2020 11:25 PM IST
നെ​ന്മാ​റ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ക​തി​ര​ണി​ഞ്ഞ പാ​ട​ശേ​ഖ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കൊ​യ്തെ​തെ​ടു​ക്കാ​ൻ പാ​ക​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ ചെ​ളി​യി​ൽ വീ​ണു മു​ള​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി. ചെ​ളി​യി​ൽ വീ​ണ നെ​ൽ​ച്ചെ​ടി​ക​ളെ ചേ​ർ​ത്ത് വ​ച്ച് കെ​ട്ടി നി​റു​ത്തു​ന്ന പ​ണി​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ചെ​യ്യി​പ്പി​ക്കു​ക​യാ​ണ് 50 ഏ​ക്ക​റോ​ളം കൃ​ഷി​യി​റ​ക്കി​യ അ​യി​ലൂ​ർ ഇ​ട​ശ്ശേ​രി​പ​റ​ന്പി​ലെ കെ.​ജ​യ​രാ​ജ​നെ​ന്ന ക​ർ​ഷ​ക​ൻ.
നെ​ന്മാ​റ, അ​യി​ലൂ​ർ മേ​ഖ​ല​യി​ലെ ക​തി​ര​ണി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലു​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യ വി​ള മു​ള​ച്ചു​പൊ​ങ്ങു​ന്ന സ്ഥി​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യു​ടെ തോ​ത് കൂ​ടി​യ​തോ​ടെ ക​ർ​ഷ​ക​ർ ക​ണ്ണീ​രി​ലാ​യി. ക​ള​ക​ൾ പ​റി​ച്ചു മാ​റ്റി​യും, വ​ള​പ്ര​യോ​ഗം ചെ​യ്തും, ചാ​ഴി ശ​ല്യ​ത്തി​നു സ്പ്രേ ​ചെ​യ്തും ന​ല്ലൊ​രു തു​ക ചി​ല​വാ​ക്കി ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ക​ർ​ഷ​ക​രാ​ണ് വെ​ട്ടി​ലാ​യ​ത്. കൃ​ഷി​യി​ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ​വ​രു​ടെ സ്ഥി​തി​യും മ​റി​ച്ച​ല്ല. വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തും ചെ​ളി​യി​ൽ വീ​ണ​തു​മാ​യ വി​ള മു​ള​ച്ചു​പൊ​ങ്ങു​മെ​ന്ന് ഭ​യ​ന്നാ​ണ് എ​ട്ടും പ​ത്തും നെ​ൽ​ച്ചെ​ടി​ക്ക​ൾ ചേ​ർ​ത്തി​കെ​ട്ടി വ​ച്ച് കൊ​യ്ത്തു​യ​ന്ത്രം കൊ​യ്യു​ന്ന​തി​നു സൗ​ക​ര്യ​മെ​രു​ക്കു​ന്ന​ത്. വി​ള മു​ള​ച്ചു​പൊ​ങ്ങാ​തി​രി​ക്കാ​നും യ​ന്ത്രം കൊ​യ്തെ​തെ​ടു​ക്കു​ന്ന​തി​ന് സ​മ​യം ലാ​ഭി​ക്കു​ന്ന​തി​നു​മാ​ണ് ക​തി​ർ വ​ന്ന നെ​ൽ​ച്ചെ​ടി​ക​ൾ കെ​ട്ടി വ​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.