റി​ക്ക​വറി ഫെ​സി​ലി​റ്റി സെ​ന്‍റ​ർ തു​ട​ങ്ങി
Wednesday, October 28, 2020 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​മ​രം​പു​ത്തൂ​രി​ൽ റി​സോ​ഴ്സ് റി​ക്ക​വെ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ർ (പ്ലാ​സ്റ്റി​ക് ബെ​യ്ലിം​ഗ്) തു​ട​ങ്ങി. യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി ഷ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹം​സ, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് പാ​ല​ക്ക​ൽ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ അ​ല​വി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ രാ​ജ​ൻ ആ​ന്പാ​ട​ത്ത്, വി.​പ്രീ​ത, രു​ഗ്മി​ണി കു​ഞ്ചീ​ര​ത്ത്, ബി​ഡി​ഒ ച​ന്ദ്ര​മോ​ഹ​ന​ൻ, എ.​എ​ക്സി​ഇ അ​നി​ല​കു​മാ​ര​ൻ, ജി​ഇ​ഒ ആ​ദ​ർ​ശ്, അ​ബു വ​റോ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
വീ​ടു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ ഇ​നി ത​രം​തി​രി​ച്ച് ബെ​യ്ലിം​ഗ് യൂ​ണി​റ്റി​ലെ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ കെ​ട്ടു​ക​ളാ​യി ത​രം​തി​രി​ക്കും. ഇ​വ പി​ന്നീ​ട് റീ ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റു​ക​ളി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ന്ന​രീ​തി​യി​ലാ​ണ് ബെ​യ്ലിം​ഗ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യൂ​ണി​റ്റ് സ്ഥാ​പി​ച്ച​ത്. 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 9.75 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കി​യ ത്. ​അ​ല​ന​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം, കു​മ​രം​പു​ത്തൂ​ർ, തെ​ങ്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​ന്പാ​റ, ക​രി​ന്പ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളാ​ണ് ഇ​വി​ടേ​യ്ക്ക് എ​ത്തി​ക്കു​ക. ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ളാ​ണ് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ക.