പൊ​റ്റ​ശേ​രി വാ​ത​ക​ശ്മ​ശാ​നം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Wednesday, October 28, 2020 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​റ്റ​ശേ​രി ഇ​യ്യ​ന്പ​ലം സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ വാ​ത​ക​ശ്മ​ശാ​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി 70 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക രീ​തി​യി​ലാ​ണ് വാ​ത​ക​ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 50 ല​ക്ഷം രൂ​പ​യും മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 10 ല​ക്ഷം രൂ​പ​യും കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ത്തു​ല​ക്ഷം രൂ​പ​യും ചേ​ർ​ത്ത് 70 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​ത്.
കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് വാ​ത​ക ശ്മ​ശാ​നം വേ​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. വി​യ്യ​കു​ർ​ശി​യി​ലും മ​റ്റും ശ്മ​ശാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി ന​ട​ക്കു​ന്നു. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ശ്മ​ശാ​ന​ത്തി​നു ക​ഴി​യും. ഇ​തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. വി​വി​ധ സ​മു​ദാ​യ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ശ്മ​ശാ​നം ഇ​ല്ലെ​ന്നി​രി​ക്കെ ഈ ​വാ​ത​ക​ശ്മ​ശാ​നം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​കും. മി​ക്ക​വ​രും മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​ന്പാ​ടി ഐ​വ​ർ​മ​ഠം, ത​ച്ച​ന്പാ​റ ശ്മ​ശാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. വാ​ത​ക ശ്മ​ശാ​നം വ​രു​ന്ന​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും.