ത​ത്ത​മം​ഗ​ലം പെ​രു​ങ്കു​ളം ന​വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 28, 2020 12:04 AM IST
ത​ത്ത​മം​ഗ​ലം: സം​സ്ഥാ​ന​ത്ത് 21 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ല്കാ​ൻ ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. ത​ത്ത​മം​ഗ​ലം ഗ്രാ​മം പെ​രു​ങ്കു​ള​ത്ത് 2020-21 ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ 1.19 കോ​ടി ചെ​ല​വി​ൽ കു​ളം ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ചി​റ്റൂ​രി​ൽ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ 1500 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷ​ണം ന​ട​ത്താ​നാ​യി സ​മീ​പ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ജ​ന​കീ​യ​സ​മി​തി രൂ​പി​ക​രീ​ക്കാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ൻജി​നീ​യ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ല്കി.
ച​ട​ങ്ങി​ൽ ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​സേ​ച​ന വ​കു​പ്പ് എ​റ​ണാ​കു​ളം എം​ഐ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ആ​ർ.​ബാ​ജി ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സി.​വി.​സു​രേ​ഷ് ബാ​ബു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജ​നു​വ​രി​യി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ.​ക​ണ്ണ​ൻ​കു​ട്ടി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ രാ​ധാ​ദേ​വി, ചി​റ്റൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ടി.​കെ.​സു​മൻ ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ള​ത്തി​ലേ​ക്ക് ക​നാ​ൽ വെ​ള്ളം എ​ത്തി​ക്കാ​നും ജ​ലം പു​റ​ത്തു വി​ടാ​നും ക​ഴി​യും​വി​ധം ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ​മാ​സം കു​ള​ത്തി​ൽ 34 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ചെ​ളി​വാ​ര​ലും ഭാ​ഗി​ക​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി​യും ശ​രി​പ്പെ​ടു​ത്തി​യി​രു​ന്നു.