‘പെ​യ്ഡ് ' ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി
Wednesday, October 28, 2020 12:04 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യോ​ട് പ്രത്യേ​കി​ച്ച് സ്പെ​ഷ​ൽ സ്കൂ​ൾ മേ​ഖ​ല​യോ​ട് കാ​ണി​ക്കു​ന്ന അ​നീ​തി​യി​ലും അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള​ത്തി​ലെ 280 സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ലെ ര​ക്ഷി​താ​ക്ക​ളു​ടെ അം​ഗീ​കൃ​ത സം​ഘ​ട​ന​യാ​യ പെ​യ്ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ (പാ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഇ​ൻ​ഡെ​ലി​ച്വ​ലി ഡി​സേ​ബി​ൾ​ഡ്) ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ്ര​തി​ഷേ​ധ ക​ത്തു​ക​ൾ അ​യ​ച്ചു.
തു​ട​ർ​ന്നു പാ​ല​ക്കാ​ട് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ളു​ടെ നി​ല​വി​ലു​ള്ള അ​വ​കാ​ശ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​ത് അ​വ​രോ​ടു​ള്ള നീ​തി​നി​ഷേ​ധ​മാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​നീ​ക്ക​ത്തി​ൽ​നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​രോ​ട് അ​നു​ക​ന്പ​യു​ള്ള സ​മീ​പ​ന​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
സ്കോ​ള​ർ​ഷി​പ്പ് തു​ക പൂ​ർ​ണ​മാ​യും ന​ല്കാ​ൻ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ല്കു​മെ​ന്നും കോ​വി​ഡ് കാ​ല​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക മു​റി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
കോ​വി​ഡ് നി​ബ​ന്ധ​ന പാ​ലി​ച്ചു ന​ട​ന്ന സ​മ​ര​ത്തി​ൽ പെ​യ്ഡ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ബേ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​യ്ഡ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. ബോ​ബി പൂ​വ​ത്തു​ങ്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​മി മാ​ളി​യേ​ക്ക​ൽ, ജി.​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ലെ 14 സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ലെ​യും ര​ക്ഷി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ നൂ​റോ​ളം​പേ​ർ പോ​സ്റ്റാ​ഫീ​സി​ൽ ഒ​രേ സ​മ​യം സ​മ​രം ന​ട​ത്തി. 10,000 ത്തോ​ളം ക​ത്തു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു.
സ്കോ​ള​ർ​ഷി​പ് തു​ക പൂ​ർ​ണ​മാ​യി ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു 30ന് ​എ​ല്ലാ ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി ഓ​ഫീ​സു​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും പെ​യ്ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​പേ​ക്ഷ ന​ല്കും.
നി​ല​പാ​ട് മാ​റ്റാ​തെ അ​ധി​കൃ​ത​ർ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യെ ത​ക​ർ​ക്കാ​നാ​ണ് തു​ട​ർ​ന്നും തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.