കാപ്പ ചുമത്തി
Thursday, October 29, 2020 12:33 AM IST
നെന്മാറ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ​തി​രെ കാ​പ്പ വ​കു​പ്പു ചു​മ​ത്തി നാ​ടു ക​ട​ത്താ​ൻ ഉ​ത്ത​ര​വ്. തി​രു​വ​ഴി​യാ​ട് ഇ​ട​പ്പാ​ടം സ്വ​ദേ​ശി കാ​ർ​ത്തി​കി(23) നെയാണ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് തൃ​ശൂ​ർ ഡി​ഐ​ജി​യു​ടെ ഉ​ത്ത​ര​വ്.

അ​ടി​പി​ടി കേ​സ്, ബോം​ബേ​റ് കേ​സ്, പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സ് തു​ട​ങ്ങി നെന്മാറ, ആ​ല​ത്തൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 5 കേ​സു​ക​ളു​ണ്ട്. പ്ര​തി​ക്ക് നോ​ട്ടീ​സ് കൈ​മാ​റു​ന്ന​തോ​ടെ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്ന് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​ദീ​പ​കു​മാ​ർ പ​റ​ഞ്ഞു.