പേ​ന​ക​ൾ അ​യ​ച്ചു പ്ര​തി​ഷേ​ധി​ച്ചു
Thursday, October 29, 2020 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ: മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​ന് ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 7.5. ശ​ത​മാ​നം സം​വ​ര​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്കാ​ത്ത ഗ​വ​ർ​ണ​ർ​ക്ക് പേ​ന​ക​ൾ അ​യ​ച്ചു​കൊ​ടു​ത്തു പ്ര​തി​ഷേ​ധി​ച്ചു. എ​സ് എ​ഫ് ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ക​ള​ക്ട​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​ന് 7.5 ശ​ത​മാ​നം സം​വ​ര​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന് എ​ത്ര​യും​വേ​ഗം അ​നു​മ​തി ന​ല്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ തു​ട​ർ​സ​മ​രം ന​ട​ത്തു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു.
തു​ട​ർ​ന്നാ​ണ് 7.5 ശ​ത​മാ​നം സം​വ​ര​ണ​മെ​ന്ന ബി​ൽ പാ​സാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഗ​വ​ർ​ണ​ർ​ക്ക് പേ​ന​ക​ൾ കൊ​റി​യ​റി​ൽ അ​യ​ച്ചു​ന​ല്കി​യ​ത്.