കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
Thursday, October 29, 2020 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ: ന​ഞ്ച​പ്പ റോ​ഡി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​പൊ​ട്ടി ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​താ​യി പ​രാ​തി. ന​ഞ്ച​പ്പ റോ​ഡ് അ​നു​പ്പ​ർ​പ്പാ​ള​യ​ത്തി​ലാ​ണ് ശി​രു​വാ​ണി പ്ര​ധാ​ന പൈ​പ്പു​പൊ​ട്ടി​യ​ത്. ഇ​തു​മൂ​ലം പ്ര​ദേ​ശം മു​ഴു​വ​ൻ വെ​ള്ളം​നി​റ​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
അ​വി​നാ​ശി മേ​ല്പാ​ല​ത്തി​നു താ​ഴെ​യും കാ​ട്ടൂ​ർ റോ​ഡി​ലും വെ​ള്ളം​നി​റ​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്ത് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​വി​നാ​ശി മേ​ല്പാ​ല​ത്തി​നു താ​ഴെ നി​റ​ഞ്ഞ വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്പു ചെ​യ്തു നീ​ക്കി​യാ​ണ് പി​ന്നീ​ട് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.