സുലൂ​രി​ൽ പ​തി​നാ​ലു​കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം: അ​ന്വേ​ഷ​ണം തു​ട​ങ്ങി
Thursday, October 29, 2020 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ: സൂ​ലൂ​രി​ൽ പ​തി​നാ​ലു​കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചെ​ന്നൈ​ക​ന്ദ​വേ​ൽ മ​ക​ൻ അ​രു​ണ്‍ (14) ആ​ണ് മ​രി​ച്ച​ത്. വ​ണ്ട​ല്ലൂ​രി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ൽ വി​ദ്യാ​ർ​ത്ഥി​യാ​യ അ​രു​ണ്‍ പ​ബ്ജി ഗെ​യി​മി​ന് അ​ടി​മ​യാ​യി​രു​ന്നു.

ഏ​തു​നേ​ര​വും മൊ​ബൈ​ൽ ഫോ​ണി​ൽ ക​ളി​ക്കു​ന്ന അ​രു​ണ്‍ സൂ​ലൂ​രി​ലു​ള്ള സ്വ​കാ​ര്യ മ​നോ​രോ​ഗ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന പു​ഞ്ചെ​പു​ളി​യം​പ്പ​ട്ടി​യി​ലെ ഫാം ​ഹൗ​സി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​രു​ണ്‍ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ സൂ​ലൂ​ർ പോ​ലീ​സ് മൃ​ത​ദേ​ഹം സ​ത്യ​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.