ത​ത്ത​മം​ഗ​ലം പ​ള്ളി​ക്കു​ളം ന​വീ​ക​ര​ണം തു​ട​ങ്ങി
Thursday, October 29, 2020 12:37 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യു​ടെ ഒ​ന്പ​തു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള ത​ത്ത​മം​ഗ​ലം പ​ള്ളി​ക്കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ള​ത്തി​നു ആ​ഴ​മു​ണ്ടാ​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി ത​ക​ർ​ന്ന കു​ള​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ത​ക​ർ​ന്ന ക​ൽ​പ്പ​ട​വു​ക​ളു​ടെ നി​ർ​മാ​ണ​വും ന​വീ​ക​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​റു​പ​തു​വ​ർ​ഷം മു​ന്പാ​ണ് ഒ​ന്ന​ര​യേ​ക്ക​ർ വി​സ്തൃ​തി​യു​ള്ള കു​ളം നി​ർ​മി​ച്ച​ത്. കാ​ല​പ്പ​ഴ​ക്ക​ത്തെ തു​ട​ർ​ന്ന് ക​ൽ​പ്പ​ട​വു​ക​ൾ ത​ക​ർ​ന്ന് കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.

സ​മീ​പ​പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രാ​യ നി​ര​വ​ധി​പേ​രാ​ണ് കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നും അ​ല​ക്കു​ന്ന​തി​നു​മാ​യി എ​ത്താ​റു​ള്ള​ത്. വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും ന​ല്ല​തോ​തി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന​താ​ണ് ഈ ​കു​ളം. ചി​റ്റൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​മ​ധു​വാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ച​ത്.