ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: മം​ഗ​ലം​ഡാ​മി​ൽ വ്യാ​പ​ക പ​ണ​പി​രി​വെ​ന്ന് പ​രാ​തി
Saturday, November 28, 2020 11:52 PM IST
മം​ഗ​ലം​ഡാം: യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ പേ​രി​ൽ മം​ഗ​ലം​ഡാം മേ​ഖ​ല​യി​ൽ വ്യാ​പ​ക പ​ണ​പി​രി​വ് ന​ട​ക്കു​ന്ന​താ​യി പ​രാ​തി. നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മം​ഗ​ലം​ഡാം ഡി​വി​ഷ​ൻ എ​ന്ന പേ​രി​ലാ​ണ് വ്യാ​ജ​ര​സീ​തി പു​സ്ത​കം അ​ടി​ച്ചി​റ​ക്കി വ​ൻ​തു​ക പി​രി​വ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.

ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​റ്റും വ​ൻ​തു​ക​യാ​ണ് ഒ​രു സം​ഘം സം​ഭാ​വ​ന​യാ​യി പി​രി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ നേ​തൃ​ത്വ​ത്തി​ന്‍റെ മൗ​നാ​നു​വാ​ദം ഇ​തി​നു പി​ന്നി​ലു​ള്ള​താ​യി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു. ഇ​തി​നാ​ലാ​ണ് വോ​ട്ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി വീ​ടു​ക​ൾ​തോ​റും ക​യ​റി​യി​റ​ങ്ങേ​ണ്ട ദി​വ​സ​ങ്ങ​ളി​ൽ ര​സീ​തി പു​സ്ത​ക​വു​മാ​യി പ​ണ​പി​രി​വ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

വീ​ടു​ക​ളി​ൽ ക​യ​റി വോ​ട്ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​നു പ​ക​രം അ​ഞ്ഞൂ​റു​രൂ​പ മു​ത​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​ലു​ള്ള തു​ക​യാ​ണ് സം​ഭാ​വ​ന​യാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വി​വ​രം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്നു പ​റ​ഞ്ഞ് നാ​ട്ടി​ൽ പാ​ർ​ട്ടി​ക്ക് പേ​രു​ദോ​ഷം വ​രു​ത്തി​വ​യ്ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.