പു​തി​യ വി​ല്ലേ​ജു​ക​ൾ രൂ​പീ​ക​രി​ക്ക​ണം: മ​ണ്ണാ​ർ​ക്കാ​ട് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി
Monday, November 30, 2020 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഫൈ​ന​ൽ ഡ്രാ​ഫ്റ്റി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട പ​തി​മൂ​ന്ന് വി​ല്ലേ​ജു​ക​ൾ ഇ.​എ​സ്.​എ വി​ല്ലേ​ജു​ക​ളാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ.​എ​സ്.​എ ഫൈ​ന​ൽ ഡ്രാ​ഫ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ ഭൂ​മി​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി അ​ത് പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​ങ്ങ​ൾ ത​ട​സ്‌​സ​പ്പെ​ടു​ത്തു​ന്ന നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​നീ​തി​യും ക്രൂ​ര​ത​യു​മാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ ഏ​ഴ് ഇ.​എ​സ്.​എ വി​ല്ലേ​ജു​ക​ളി​ലെ കൃ​ഷി​ഭൂ​മി​ക​ളും ജ​ന​വാ​സ​മേ​ഖ​ല​ക​ളും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ വി​ല്ലേ​ജു​ക​ൾ രൂ​പീ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ല​ക്കാ​ട് രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ്ജ് തു​രു​ത്തി​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ജോ​ണി കൈ​ത​മ​റ്റം, സെ​ക്ര​ട്ട​റി ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, ട്ര​ഷ​റ​ർ ബി​ജു മ​ല​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ വാ​രി​യ​ങ്ങാ​ട്ടി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദേ​വ​രാ​ജ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ടി.​കെ ഫൈ​സ​ൽ, സ​ജി തോ​മ​സ്, ടി.​കെ മു​ഹ​മ്മ​ദ്, അ​ഗ​സ്റ്റി​ൻ, മാ​ത്യൂ ക​ല്ലു​വേ​ലി​ൽ. ഫാ. ​ടോ​ജി ചെ​ല്ലം​കോ​ട്ട്, ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​ക്രി​സ് കോ​യി​ക്കാ​ട്ടി​ൽ, അ​ജോ വ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.