പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നോ​ട്ടീ​സി​നു പു​ല്ലു​വി​ല
Tuesday, December 1, 2020 12:08 AM IST
നെന്മാ​റ: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​ൽ​ക്കാ​ലി​ക ഷെ​ഡ്ഡു​ക​ൾ സ്ഥാ​പി​ച്ച് വ്യാ​പാ​രം ന​ട​ത്തി വ​രു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ല്കി​യെ​ങ്കി​ലും പൊ​ളി​ച്ചു നീ​ക്കാ​തെ വ്യാ​പാ​രം പൊ​ടി​പൊ​ടി​ക്കു​ന്നു.

അ​യി​നം​പാ​ടം ക​വ​ല​യി​ൽ ഡി​എ​ഫ്ഒ ഓ​ഫി​സി​നു മു​ന്നി​ലാ​യു​ള്ള അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ മൂ​ന്നു ദി​വ​സ​ത്തി​ന​കം പൊ​ളി​ച്ചു​മാ​റ്റാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നെന്മാ​റ ഓ​ഫി​സി​ൽ നി​ന്നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പാ​യി നോ​ട്ടി​സ് ന​ൽ​കി​യെ​ങ്കി​ലും മാ​റ്റ​മി​ല്ലാ​ത്ത സ്ഥി​തി തു​ട​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​നു പു​റ​മേ പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന പ​രാ​തി വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

ഷെ​ഡ്ഡു​ക​ൾ കെ​ട്ടി സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ വാ​ട​ക​ക്ക് മ​റ്റു​ള്ള​വ​ർ​ക്കു ന​ല്കു​ന്ന രീ​തി​യും പ​തി​വാ​ണെ​ന്ന​താ​ണ് കൗ​തു​ക​ക​ര​മാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും ഷെ​ഡ്ഡു​ക​ൾ കെ​ട്ടി​യ​വ​ർ​ക്ക്

നോ​ട്ടി​സ് ന​ൽ​കി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന വ​കു​പ്പ​ധി​കാ​രി​ക​ളു​ടെ നീ​ക്കം കാ​റ്റി​ൽ പ​റ​ന്നെ​ന്നും സ​മീ​പ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ പ​റ​യു​ന്നു.