കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു ക​നാ​ലി​ൽ വെ​ള്ളം തു​റ​ന്നുവിട്ടു, നിർത്തി
Tuesday, December 1, 2020 12:08 AM IST
ക​ല്ല​ടി​ക്കോ​ട്: ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഇ​ന്ന​ലെ രാ​വി​ലെ കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു ക​നാ​ൽ തു​റ​ന്നെ​ങ്കി​ലും ഉ​ട​ൻ​ത​ന്നെ അ​ട​ക്കു​ക​യും ചെ​യ്തു.
ക​നാ​ലി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ല്ല​യെ​ന്നു​പ​റ​ഞ്ഞാ​ണ് വെ​ള്ളം നി​ർ​ത്തി​യ​ത്.​ഇ​തോ​ടെ ക​നാ​ൽ വെ​ള്ളം പ്ര​തീ​ക്ഷി​ച്ചു നി​ൽ​ക്കു​ന്ന നെ​ൽ​ക​ർ​ഷ​ക​ർ അ​ങ്ക​ലാ​പ്പി​ലാ​യി​രി​ക്കു​ക​യാ​ണ്.
ക​നാ​ലി​ൽ ര​ണ്ടു ഭാ​ഗ​ത്ത് ചോ​ർ​ച്ച​യു​ള്ള​ത് അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ജ​ല​വി​ത​ര​ണം നി​ർ​ത്താ​ൻ കാ​ര​ണ​മാ​യ​ത്.
മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് രൂ​പ​പ്പെ​ട്ട തെ​ക്കും​പു​റം നെ​ല്ലി​ക്കു​ന്ന് ഭാ​ഗ​ത്തെ ചോ​ർ​ച്ച അ​ട​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും ന​ട​ത്തി​യി​ല്ല.
പൊ​ന്ന​ങ്കോ​ട് ഭാ​ഗ​ത്തെ ചോ​ർ​ച്ച അ​ട​ക്കു​ന്ന പ​ണി ഒ​ച്ചി​ന്‍റെ വേ​ഗ​ത​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടും പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മാ​ണ് വെ​ള്ളം വി​ടാ​ൻ ക​ഴി​യൂ.
എ​ന്നാ​ൽ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് ത​ച്ച​ന്പാ​റ വി​ക​സ​ന വേ​ദി ആ​രോ​പി​ക്കു​ന്നു. കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു ക​നാ​ലി​നെ ആ​ശ്ര​യി​ച്ച് നെ​ൽ​കൃ​ഷി ഇ​റ​ക്കി​യ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ ഉ​ണ​ക്ക ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.
ഇ​തേ തു​ട​ർ​ന്ന് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഇ​ന്ന് വെ​ള്ളം തു​റ​ന്നു വി​ടാം എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​വി​ലെ വെ​ള്ളം തു​റ​ന്നു വി​ടു​ക​യും അ​പ്പോ​ൾ ത​ന്നെ അ​ട​ക്കു​ക​യും ചെ​യ്തു.
ഇ​നി എ​ന്ന് തു​റ​ന്നു വി​ടു​മെ​ന്ന് യാ​തൊ​രു ധാ​ര​ണ​യു​മി​ല്ല. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ചൂ​രി​യോ​ട് നെ​ൽ​പ്പാ​ടം അ​ട​ക്കം ഈ ​വ​ർ​ഷം ഇ​റ​ക്കി​യ കൃ​ഷി​ക​ൾ എ​ല്ലാം മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ ഉ​ണ​ക്ക് ഭീ​ഷ​ണി​യി​ലാ​ണ്. ക​നാ​ൽ വെ​ള്ളം വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ.