ഇതു മണിയേട്ടൻസ് ചായക്കട; എല്ലാ പാർട്ടിക്കാര്‌ക്കും സ്വാഗതം
Wednesday, December 2, 2020 12:32 AM IST
വ​ണ്ടി​ത്താ​വ​ളം: മാ​ങ്ങോ​ട്ട് മ​ണി​യേ​ട്ട​ന്‍റെ ചാ​യ​ക്ക​ട​യി​ൽ രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളു​ടെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക ദൃ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.
യു​ഡി​എ​ഫ് ,എ​ൽ​ഡി​എ​ഫ് ,ബി​ജെ​പി, എ​ഐ​എ​ഡി​എം​കെ എ​ന്നി​വ​യ്ക്കു പു​റ​മെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​ക​ളും പോ​സ്റ്റ​റു​ക​ളും കൊ​ടി​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
മ​ണി​യു​ടെ മ​ക​ൻ ജോ​യ് ആ​ണ് ചാ​യ​ക്ക​ട ന​ട​ത്തു​ന്ന​ത്. സാ​ധാ​ര​ണ രാ​ഷ്ട്രീ​യ പാ​ർ​ട്ടി ക​ൾ പോ​സ്റ്റ​ർ പ​തി​ക്കാ​ൻ എ​ത്തി​യാ​ൽ ക​ട​യു​ട​മ​ക​ൾ മു​ഖം തി​രി​ക്കു​ക​യാ​ണ് പ​തി​വ്.
എ​ന്നാ​ൽ ജോ​യ് ഇ​തി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​നാ​ണ്. മ​ത്സ​രാ​ര്‌​ത്ഥി​ക​ൾ എ​ത്തി​യാ​ൽ അ​വ​രു​ടെ രാ​ഷ്ട്രീ​യം പ്ര​ശ്ന​മേ അ​ല്ല. അ​വ​ർ പോ​സ്റ്റ​ർ പ​തി​ക്കാ​നും കൊ​ടി സ്ഥാ​പി​ക്കാ​നും സ്ഥ​ല​വും ഒ​രു​ക്കി കൊ​ടു​ക്കും.
അ​തോ​ടൊ​പ്പം എ​ല്ലാ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും​വി​ജ​യാ​ശം​സ​ക​ളും ന​ൽ​കാ​റു​ണ്ട് . ഇ​തു​കൊ​ണ്ടു ത​ന്നെ അ​ച്ച​ൻ മ​ണി​യു​ടെ പേ​രി​ൽ ജോ​യ് ന​ട​ത്തു​ന്ന ചാ​യ​ക്ക​ട മി​ക്ക രാ​ഷ്ട്രീ​യ​ക്കാ​രു​ടേ​യും പ്രി​യ​കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.