വെണ്ടോർ പള്ളി നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം നടത്തി
Monday, September 12, 2016 1:20 PM IST
വെണ്ടോർ:സെന്റ് മേരീസ് ദേവാ ലയത്തിലെ മാതാവിന്റെ തിരുനാളി നോടനുബന്ധിച്ച് നിർമിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം നടത്തി.

നിർമിച്ച് നൽകുന്ന ഏഴുവീടു കളിൽ മൂന്നുവീടുകളാണ് പണി പൂർത്തീകരിച്ച് താക്കോൽദാനം നടത്തിയത്. അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിൽ തീക്കോൽ ദാനം നിർവഹിച്ചു. വീട് നിർമാണ ത്തിന് സ്‌ഥലവും ധന സഹായവും നൽകിയവരെ യോഗ ത്തിൽ ആദരിച്ചു.

200 പേർക്ക് ഡയാലി സിസിനുള്ള സംഖ്യ ജൂബിലി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ഫ്രാൻസീസ് പള്ളി ക്കുന്നത്ത് ഏറ്റുവാങ്ങി. കാൻസർ രോഗികൾക്ക് വിഗ് നിർമാണത്തിന് മുടി മുറിച്ച് നൽകിയ 104 പേർക്ക് അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉപഹാരം നൽകി. ഫാ. ഡേവീസ് പുലിക്കോ ട്ടിൽ അധ്യ ക്ഷത വഹിച്ചു.

ജനറൽ കൺവീനർ ജോൺസ്ൻ പാണ്ടാരി, അസിസ്റ്റന്റ് വികാരി ഫാ. ഡേവീസ് നെറ്റിക്കാടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൽ മഞ്ഞളി, ട്രസ്റ്റി പോൾസൻ കൂനൻ, പ്രോഗ്രാം കൺ വീനർ ജെയ്സൻ മഞ്ഞളി എന്നിവർ പ്രസംഗിച്ചു. ക്രിസ്തീയ പാരമ്പര്യ കലകളുടെ അവതര ണവും നടന്നു.