പാ​ട​ങ്ങ​ളി​ൽ വി​ത്തും കൈ​ക്കോ​ട്ടും... പ്ര​​ള​​യ​​ശേ​​ഷം പ​​ടി​​ഞ്ഞാ​​റ​​ൻ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ പു​​ഞ്ച​​കൃ​​ഷി​​ക്ക് ഒ​​രു​​ങ്ങു​​ന്നു
Thursday, November 8, 2018 9:51 PM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ത്തെ​​തു​​ട​​ർ​​ന്ന് നെ​​ൽ​​കൃ​​ഷി ന​​ശി​​ച്ച പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ വീ​​ണ്ടും കൃ​​ഷി​​യി​​റ​​ക്കാ​​നാ​​യി ക​​ർ​​ഷ​​ക​​ർ. ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ എ​​ല്ലാ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളും പു​​ഞ്ച​​കൃ​​ഷി​​ക്കാ​​യി ഒ​​രു​​ങ്ങി. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും വി​​ത പൂ​​ർ​​ത്തി​​യാ​​യി. ബാ​​ക്കി​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ ന​​ടീ​​ൽ ന​​ട​​ന്നു​​വ​​രു​​ന്നു.

വെ​​ച്ചൂ​​ർ, ത​​ല​​യാ​​ഴം, ടി​​വി പു​​രം, മ​​റ​​വ​​ൻ​​തു​​രു​​ത്ത്, ക​​ല്ല​​റ, ക​​ടു​​ത്തു​​രു​​ത്തി, കു​​മ​​ര​​കം, അ​​യ്മ​​നം, ആ​​ർ​​പ്പൂ​​ക്ക​​ര, തി​​രു​​വാ​​ർ​​പ്പ് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ 7500 ഏ​​ക്ക​​റി​​ലാ​​ണ് പു​​ഞ്ച കൃ​​ഷി ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 17500 ഹെ​​ക്ട​​ർ പ്ര​​ദേ​​ശ​​ത്ത് ഇ​​ത്ത​​വ​​ണ ക​​ർ​​ഷ​​ക​​ർ കൃ​​ഷി​​യി​​റ​​ക്കു​​മെ​​ന്നാ​​ണ് കൃ​​ഷി വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ. ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ വി​​രി​​പ്പു കൃ​​ഷി ചെ​​യ്ത പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളാ​​ണു പ്ര​​ള​​യ​​ത്തി​​ൽ മു​​ങ്ങി​​യ​​ത്.

ര​​ണ്ടു കൃ​​ഷി ന​​ട​​ത്തു​​ന്ന ക​​ർ​​ഷ​​ക​​ർ സാ​​ധാ​​ര​​ണ പു​​ഞ്ച​​കൃ​​ഷി അ​​ടു​​ത്ത മാ​​സ​​ത്തോ​​ടു കൂ​​ടി​​യാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. പ്ര​​ള​​യ​​ത്തി​​ൽ കൃ​​ഷി ന​​ശി​​ച്ച​​തോ​​ടെ​​യാ​​ണ് ഇ​​ത്ത​​വ​​ണ പു​​ഞ്ച​​കൃ​​ഷി നേ​​ര​​ത്തെ ആ​​രം​​ഭി​​ച്ച​​ത്. ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ലെ കാ​​ലാ​​ക​​രി, ആ​​ര്യാ​​ട്ടു​​ഴം, വാ​​യ്‌​​വ​​ട്ടം, ക​​റു​​ക​​പ്പാ​​ടം, തൊ​​ള്ളാ​​യി​​രം, ചൂ​​ര​​ത്ത​​റ, കേ​​ള​​ക​​രി, വാ​​വ​​ക്കാ​​ട്, മ​​റ്റം, വി​​ല​​ങ്ങു​​ചി​​റ തോ​​ട്ടു​​ങ്ക​​ൽ പ​​ട​​വ്, പു​​ത്ത​​ൻ​​ക​​രി, മ​​ഞ്ചാ​​ടി​​ക്ക​​രി, മെ​​ഷീ​​ൻ പാ​​ടം, അ​​ക​​ത്തേ​​ക്ക​​രി, പ​​ള്ളി​​ക്കാ​​യ​​ൽ, ക​​ണ്ട​​മു​​ണ്ടാ​​രി​​ക്ക​​രി എ​​ന്നീ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ വി​​ത പൂ​​ർ​​ത്തി​​യാ​​യി.

പ്ര​​ള​​യ​​ത്തി​​ൽ നെ​​ൽ​​കൃ​​ഷി ന​​ഷ്ട​​പ്പെ​​ട്ട ക​​ർ​​ഷ​​ക​​ർ​​ക്കു​​ള്ള ന​​ഷ്ട​​പ​​രി​​ഹാ​​രം പൂ​​ർ​​ണ​​മാ​​യും ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. 45 ദി​​വ​​സം ക​​ഴി​​ഞ്ഞ​​തി​​നു​​ശേ​​ഷം കൃ​​ഷി ന​​ശി​​ച്ച വി​​ള ഇ​​ൻ​​ഷ്വ​​ൻ​​സ് ചെ​​യ്ത എ​​ല്ലാ ക​​ർ​​ഷ​​ക​​ർ​​ക്കും ഒ​​രു ഹെ​​ക്ട​​റി​​ന് 35000 രൂ​​പ വി​​ത​​മാ​​ണ് ന​​ല്കി​​യ​​ത്. 45 ദി​​വ​​സം ആ​​കാ​​ത്ത നെ​​ൽ​​കൃ​​ഷി ന​​ശി​​ച്ച ക​​ർ​​ഷ​​ക​​ർ​​ക്ക് ഹെ​​ക്ട​​റി​​ന് 15000 രൂ​​പ​​യും വി​​ള ഇ​​ൻ​​ഷ്വ​​ർ ഇ​​ല്ലാ​​ത്ത ക​​ർ​​ഷ​​ക​​ർ​​ക്ക് ഹെ​​ക്ട​​റി​​ന് 13500 രൂ​​പ​​യും വീ​​ത​​മാ​​ണ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

പ്ര​​ള​​യ​​ത്തി​​ൽ കൃ​​ഷി ന​​ശി​​ച്ച എ​​ല്ലാ ക​​ർ​​ഷ​​ക​​ർ​​ക്കും 32 കി​​ലോ വി​​ത്തും സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കി. ഇ​​ത്ത​​വ​​ണ പു​​ഞ്ച​​കൃ​​ഷി ചെ​​യ്യു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്ക് 40കി​​ലോ വി​​ത്തും സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഉ​​മ, ജ്യോ​​തി വി​​ത്തു​​ക​​ളാ​​ണ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം ഒ​​രേ സ​​മ​​യം കൃ​​ഷി​​യി​​റ​​ക്കു​​ന്ന ജോ​​ലി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ തൊ​​ഴി​​ലാ​​ളി ക്ഷാ​​മം അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു​​ണ്ട്. പ​​ല പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലും തൊ​​ഴി​​ലാ​​ളി​​ക​​ളെ കി​​ട്ടാ​​ത്ത​​തി​​നാ​​ൽ വി​​ത​​യും ന​​ടീ​​ലും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജോ​​ലി​​ക​​ൾ വൈ​​കു​​ക​​യാ​​ണ്.
Loading...
Loading...