പ്ര​ള​യം​ ത​ക​ർ​ത്ത പൊ​രി​ക​ണ്ണി​പാ​ലം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല
Thursday, November 8, 2018 10:02 PM IST
ഉ​പ്പു​ത​റ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പൊ​രി​ക​ണ്ണി പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ല. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം അ​ക്ക​ര​യി​ക്ക​രെ ക​ട​ക്കാ​ൻ ആ​ശ്ര​യി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ ചെ​ങ്ങാ​ട​ത്തെ​യാ​ണ്. ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് ആ​ല​ടി​യി​ലെ എം​പി പാ​ലം ത​ക​ർ​ന്ന​ത്. പൊ​രി​ക​ണ്ണി നി​വാ​സി​ക​ൾ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ണ്ടാ​യി​രു​ന്ന ഏ​ക മാ​ർ​ഗ​മാ​ണ് ഇ​ല്ലാ​താ​യ​ത്. പാ​ല​ത്തി​നു താ​ഴെ​യു​ള്ള ക​ട​വി​ൽ ചെ​ങ്ങാ​ടം ഇ​റ​ക്കി​യാ​ണ് മൂ​ന്നു​മാ​സ​ത്തോ​ള​മാ​യി അ​ക്ക​ര​യി​ക്ക​ര ക​ട​ക്കു​ന്ന​ത്.

ര​ണ്ടാ​യി​ര​ത്തി​നു​മു​ന്പ് ഇ​വി​ടെ പാ​ലം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചെ​ങ്ങാ​ട​ത്തി​ലും വ​ള്ള​ത്തി​ലു​മാ​യി​രു​ന്നു അ​ക്ക​ര​യി​ക്ക​രെ ക​ട​ന്നി​രു​ന്ന​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നേ​തു​ട​ർ​ന്ന് അ​ന്ന​ത്തെ എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് 20 ല​ക്ഷം രൂ​പ ന​ട​പ്പാ​ലം നി​ർ​മി​ക്കാ​നാ​യി അ​നു​വ​ദി​ച്ചു. 2002-ൽ ​പാ​ലം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

ആ​ദ്യ​കാ​ല​ത്ത് മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു പാ​ലം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ന്ന് 450-ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പൊ​രി​ക​ണ്ണി​യി​ൽ താ​മ​സി​ക്കു​ന്ന​ത്. പാ​ലം ത​ക​ർ​ന്ന​തോ​ടെ ഇ​വ​രു​ടെ ഗ​താ​ഗ​ത​സൗ​ക​ര്യ​മാ​ണ് ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളും സ്കൂ​ൾ​കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ചെ​ങ്ങാ​ട​ത്തി​ലാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്. ത​ക​ർ​ന്ന പാ​ല​ത്തി​നു​പ​ക​രം പു​തി​യ പാ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​ല്ലാം നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.
Loading...
Loading...