കാ​ലി​ക്ക​ട​വ് മൈ​താ​നം സ്റ്റേ​ഡി​യ​മാ​കു​ന്നു
Friday, November 9, 2018 1:38 AM IST
പി​ലി​ക്കോ​ട്: കാ​ലി​ക്ക​ട​വി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യേ​കി മൈ​താ​നം സ്റ്റേ​ഡി​യ​മാ​കു​ന്നു. നി​ര​വ​ധി ദേ​ശീ​യ-​സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ കാ​ലി​ക്ക​ട​വ് മൈ​താ​നം കാ​യി​കതാ​ര​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ മു​റി​വി​ളി​യെ തു​ട​ർ​ന്നാ​ണ് യാ​ഥാ​ർ​ഥ്യമാ​കു​ന്ന​ത്.
അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്റ്റേ​ഡി​യ​മാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ക. ജി​ല്ല​യി​ലെ ഏ​ക 400 മീ​റ്റ​ർ ട്രാ​ക്കു​ള്ള മൈ​താ​ന​മാ​ണി​ത്.
ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മൈ​താ​ന​ത്താ​ണ് ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന ക്ല​ബ് ഫു​ട്ബോ​ൾ, അ​ഖി​ലേ​ന്ത്യാ ഇ​ൻ​വി​റ്റേ​ഷ​ൻ സെ​വ​ൻ​സ്, ഫെ​ഡ​റേ​ഷ​ൻ ക​പ്പ് വോ​ളി തു​ട​ങ്ങി നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​ലത​വ​ണ വേ​ദി​യാ​യ മൈ​താ​നം കൂ​ടി​യാ​ണി​ത്. നി​ര​വ​ധി വ​നി​താ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ ദേ​ശീ​യ-​സം​സ്ഥാ​ന ടീ​മു​ക​ൾ​ക്ക് സം​ഭാ​വ​ന ചെ​യ്ത മൈ​താ​ന​മാ​ണ് കാ​ലി​ക്ക​ട​വ്. എ​ന്നാ​ൽ അ​ധി​കൃ​ത​ർ വേ​ണ്ട​ത്ര കാ​ര്യ​ക്ഷ​മ​ത കി​ട്ടാ​ത്ത​തു​മൂ​ലം ഈ ​മൈ​താ​നം നാ​ശോ​ന്മു​ഖ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ​മൂ​ല​മാ​ണ് മൈ​താ​നം സ്റ്റേ​ഡി​യ​മാ​ക്കു​ന്ന​ത്.
പു​തി​യ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന​പാ​ക്കേ​ജി​ല്‍ ഉ​ള്‍‍​പ്പെ​ടു​ത്തി അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്റ്റേ​ഡി​യം നി​ര്‍​മി​ക്കു​ക. സി​ന്ത​റ്റി​ക്ക് സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍​ ഗ്രൗണ്ട്, 200 മീ​റ്റ​ര്‍ സി​ന്ത​റ്റി​ക്ക് ട്രാ​ക്ക്, സി​ന്ത​റ്റി​ക്ക് വോ​ളി​ബോ​ള്‍, ബാ​സ്ക​റ്റ്ബോ​ള്‍ കോ​ര്‍​ട്ട്, ജ​ന്പിം​ഗ് പി​റ്റ്, ഗ്യാ​ല​റി, ജിം​നേ​ഷ്യം, മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യോ​ടുകൂ​ടി​യ സ്റ്റേ​ഡി​യം കോം​പ്ല​ക്സാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തി​ന് ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ സി. ​മോ​ഹ​ന്‍​കു​മാ​ര്‍, എ​ക്സി​ക്യൂ​ട്ടീവ് എ​ൻ​ജി​നിയ​ര്‍ ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​ദ്ധ​തിപ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.
Loading...
Loading...