ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വാ​ർ​ഷി​കം
Friday, December 7, 2018 10:58 PM IST
പൂ​ച്ചാ​ക്ക​ൽ: കൈ​വ​ല്യ ഗ്രാ​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഒ​റ്റ​പ്പു​ന്ന ഗ​വ. എ​ൽ​പി​എ​സി​ൽ ഇ​ന്നു രാ​വി​ലെ 9.30ന് ​ന​ട​ക്കും. ശാ​ന്തി​ഗി​രി ആ​ശ്ര​മം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി സ്വാ​മി​ക​ൾ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കു​ള്ള പോ​ഷ​കാ​ഹാ​ര കി​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ വി​ത​ര​ണം ചെ​യ്യും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന കാ​ർ​ഷി​ക​സെ​മി​നാ​ർ പ​ള്ളി​പ്പു​റം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ച്ച​ക്ക​റി കൃ​ഷി​യെ​ക്കു​റി​ച്ച് ഡി. ​ശി​വ​ദാ​സ​നും നാ​ളി​കേ​ര കൃ​ഷി​യെ​ക്കു​റി​ച്ച് ജി.​വി. റെ​ജി​യും ക്ലാ​സു​ക​ൾ ന​യി​ക്കും. നി​സാ​ർ ഓ​ർ​ഗാ​നി​ക് കേ​ര​ള കാ​ർ​ഷി​ക അ​നു​ഭ​വം പ​ങ്കു​വ​യ്ക്കും. ക​ർ​ഷി​ക​ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം സി.​ടി. ജോ​സ​ഫ് നി​ർ​വ​ഹി​ക്കും. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത വി​നോ​ദ്, റൂ​ബി ചെ​റി​യാ​ൻ, ജി. ​ഷൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.