ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം
Saturday, December 8, 2018 12:11 AM IST
തേ​ഞ്ഞി​പ്പ​ലം: സി​ബി​എ​സ്ഇ സ്കൂ​ൾ ജി​ല്ലാ കാ​യി​ക​മേ​ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ഈ ​മാ​സം 10,11 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സി​ബി​എ​സ്ഇ സ്കൂ​ൾ ജി​ല്ലാ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നും സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക​മേ​ള ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​തി​നൊ​ന്നി​ന് വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. അ​ണ്ട​ർ 10, 12, 14, 16, 19 വി​ഭാ​ഗ​ങ്ങ​ളി​ൽ 70തി​ലേ​റെ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 2,500 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. റി​ലേ ഒ​ഴി​കെ 86 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ഓ​വ​റോ​ളി​ന് പു​റ​മെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രെ​യും ഗ്രൂ​പ്പ് ചാ​ന്പ്യ​ൻ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കും. സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്പൈ​ക്ക്, റ​ബ​ർ സോ​ൾ ഉ​ള്ള റ​ണ്ണിം​ഗ് ഷൂ ​ധ​രി​ക്കു​ന്ന​വ​ർ​ക്കേ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​വൂ. ഞാ​യ​റാ​ഴ്ച കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​സ്റ്റ് ഹൗ​സി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​ള്ള ചെ​സ്റ്റ് ന​ന്പ​ർ വി​ത​ര​ണം ചെ​യ്യും. ഡോ.​കെ.​എം മു​ഹ​മ്മ​ദ്, മ​നോ​ജ് മാ​ത്യു, ഷാ​ഫി അ​മ്മാ​യ​ത്ത് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 9995725131.