മ​നം നി​റ​ച്ച് മ​ല​യോ​ര​ക്കാ​ഴ്ച​ക​ൾ
Saturday, December 8, 2018 1:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പാ​റ നാ​ച്വറ​ൽ കേ​വി​ലേ​ക്കും ബാ​നം ഫാം ​ഹൗ​സ് സു​രം​ഗ​യും സ​ന്ദ​ർ​ശി​ക്കാ​ൻ കേ​ര​ള​ത്തി​ലെ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ത്തി​യ​ത് മ​ല​യോ​ര​ത്തി​ന്‍റെ ടൂ​റി​സം സ്വ​പ​്ന​ങ്ങ​ൾ​ക്ക് ഉ​ണ​ർ​വേ​കി. ഈ​വ​ർ​ഷ​ത്തെ ടൂ​റി​സം ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഉ​ത്ത​ര മ​ല​ബാ​റി​ലെ വി​വി​ധ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ വി​ദേ​ശി​ക​ൾ​ക്കു മു​ന്നി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബി​ആ​ർ​ഡി സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. ബി​ആ​ർ​ഡി​സി​യു​ടെ സ്മൈ​ൽ സം​രം​ഭ​ങ്ങ​ളാ​ണ് കൂ​വ​പ്പാ​റ​യി​ലും ബാ​ന​ത്തും ഉ​ള്ള​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വി​ദേ​ശി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബേ​ക്ക​ൽ റി​സോ​ർ​ട്ട്സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി.​കെ.​മ​ൻ​സൂ​ർ പ​റ​ഞ്ഞു.
ഉ​ത്ത​ര മ​ല​ബാ​റി​ൽ 50 പു​തി​യ സ്മൈ​ൽ സം​രം​ഭ​ങ്ങ​ളാ​ണ് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി ഭം​ഗി മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, ത​ന​തു ക​ല​ക​ൾ, നാ​ട​ൻ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കിയി​രി​ക്കുക​യാ​ണ്.
കൂ​വ​പ്പാ​റ​യി​ലെ​ത്തി​യ സ്മൈ​ൽ ടീ​മം​ഗ​ങ്ങ​ളെ ഗ്രാ​മീ​ണ രീ​തി​യി​ൽ സ്വീ​ക​രി​യു​ക​യും അ​ലാ​മി​ക്ക​ളി പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്ര​കൃ​തി​ത​ന്നെ ഒ​രു​ക്കി​യ ഗു​ഹ​യി​ലൂ​ടെ ഉ​ള്ള സ​ഞ്ചാ​രം പു​തു​മ​യാ​യി. ബാ​നം ഫാം ​ഹൗ​സി​ൽ മം​ഗ​ലം​ക​ളി​യും ക​വു​ങ്ങു​ചാ​ട്ട​വും തു​ര​ങ്ക​വും ആ​ക​ർ​ഷ​ക​മാ​യി. നാ​ട​ൻ കി​ഴ​ങ്ങു​വ​ർ​ഗ​മാ​യ ന​ര പു​ഴു​ങ്ങി​യ​ത് ഭ​ക്ഷ​ണ​മാ​യും ന​ൽ​കി.