വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച അ​ഞ്ചു ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി അ​റ​സ്റ്റി​ല്‍
Saturday, December 8, 2018 1:28 AM IST
ആ​ദൂ​ര്‍: വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച അ​ഞ്ചു ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി 50 കാ​ര​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ആ​ദൂ​ര്‍ പെ​രി​യ​ടു​ക്ക​യി​ലെ ല​ക്ഷ്മ​ണ നാ​യ​ക്കാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ല​ക്ഷ്മ​ണ നാ​യ​ക് വ​ര്‍​ഷ​ങ്ങ​ളാ​യി ചാ​രാ​യം വാ​റ്റി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്‌​സൈ​സ് സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ബ​ദി​യ​ഡു​ക്ക എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ര​ഞ്ജി​ത്ത് ബാ​ബു​വും സം​ഘ​വും വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ന്നാ​സി​ല്‍ സൂ​ക്ഷി​ച്ച ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ല​ക്ഷ്മ​ണ നാ​യ​ക്കിനെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​വി. രാ​മ​ച​ന്ദ്ര​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​ബാ​ബു, എം.​രാ​ജീ​വ​ന്‍ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.