ബാ​ലി​കയ്ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം: നൃ​ത്താ​ധ്യാ​പി​ക ഒ​ളി​വി​ൽ
Saturday, December 8, 2018 10:28 PM IST
കു​മ​ളി: പ​തി​നൊ​ന്നു​കാ​രി​യെ മ​ർ​ദി​ച്ചെ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന നൃ​ത്താ​ധ്യാ​പി​ക ഒ​ളി​വി​ൽ. കു​മ​ളി ഒ​ന്നാം​മൈ​ലി​ൽ താ​മ​സ​ക്കാ​രി​യാ​യ ശാ​ന്ത മേ​നോ​നെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട് പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്.
പോ​ലീ​സ് നി​ര​വ​ധി​ത​വ​ണ ഇ​വ​രു​ടെ വീ​ട്ടി​ൽ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യി​രു​ന്നു. ജാ​മ്യ​മി​ല്ലാ കു​റ്റ​ങ്ങ​ളാ​ണ് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സം​ഘം ചെ​ന്നൈ​യി​ലും ആ​ല​പ്പു​ഴ​യി​ലും ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
നൃ​ത്താ​ധ്യാ​പ​ിക​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ബാ​ലി​ക​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കു​ട്ടി​യു​ടെ കാ​ലു​ക​ളി​ലും ശ​രീ​ര​ത്തി​നു​പു​റ​ത്തും വ​ടി​കൊ​ണ്ടു​ള്ള അ​ടി​യു​ടെ പാ​ടു​ണ്ട്. കു​ട്ടി പ​ഠി​ച്ചി​രു​ന്ന കു​മ​ളി​ക്കു സ​മീ​പ​മു​ള്ള സ്കൂ​ളി​ലെ​ത്തി ന്യ​ത്താ​ധ്യാ​പി​ക കു​ട്ടി മോ​ഷ​ണ​ക്കാ​രി​യാ​ണെ​ന്നു​പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച​താ​യും കേ​സു​ണ്ട്.