കു​ട്ട​നാ​ട​ൻ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ബോ​ട്ട് സ​ർ​വീ​സ്
Saturday, December 8, 2018 10:37 PM IST
ആ​ല​പ്പു​ഴ: പ്ര​ള​യാ​ന​ന്ത​രം ഉ​യ​ർ​ത്തെ​ഴു​ന്നേ​റ്റ കു​ട്ട​നാ​ടി​ന്‍റെ കാ​യ​ൽ സൗ​ന്ദ​ര്യം നു​ക​രാ​നാ​യി സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​നു കീ​ഴി​ൽ ആ​രം​ഭി​ച്ച പ്ര​ത്യേ​ക ബോ​ട്ട് സ​ർ​വീ​സ് ക​ലോ​ത്സ​വ ന​ഗ​രി​യി​ലെ​ത്തു​ന്ന​വ​രി​ൽ ആ​വേ​ശ​മു​ണ​ർ​ത്തു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​ത്തു​ന്പോ​ൾ വ​ള​രെ തു​ച്ഛ​മാ​യ നി​ര​ക്കി​ൽ കാ​യ​ൽ സൗ​ന്ദ​ര്യം നു​ക​രാ​നും ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​ന്നു. ക​ലോ​ത്സ​വം ര​ണ്ട് ദി​നം പി​ന്നി​ടു​ന്പോ​ൾ ആ​യി​ര​ങ്ങ​ളാ​ണ് കു​ട്ട​നാ​ട​ൻ യാ​ത്ര​യ്ക്കാ​യി ഈ ​ബോ​ട്ട് സ​ർ​വീ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.
ആ​ല​പ്പു​ഴ ജെ​ട്ടി​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് പു​ന്ന​മ​ട, സോ​മ​ൻ ജെ​ട്ടി, സാ​യ്, മം​ഗ​ല​ശേ​രി, കു​പ്പ​പു​റം, പു​ഞ്ചി​രി ജെ​ട്ടി എ​ന്നി​വ​ട​ങ്ങ​ൾ വ​ഴി തി​രി​കെ ആ​ല​പ്പു​ഴ ജെ​ട്ടി​യി​ൽ എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ബോ​ട്ടി​ന്‍റെ സ​ർ​വീ​സ് ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​റാ​ണ് യാ​ത്ര സ​മ​യം. ഇ​രു​നി​ല ബോ​ട്ടി​ന്‍റെ അ​പ്പ​ർ ഡെ​ക്കി​ൽ 50 രൂ​പ​യും താ​ഴെ 20 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ക​ലോ​ത്സ​വം പ്ര​മാ​ണി​ച്ചു​ള്ള പ്ര​ത്യേ​ക സ​ർ​വീ​സാ​ണി​ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബോ​ട്ട് സ​ർ​വീ​സ് ടൂ​റി​സ്റ്റു​ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം വൈ​കി​ട്ട് വ​രെ സ​ർ​വ്വീ​സ് ന​ട​ത്തും. പ​ര​മാ​വ​ധി ഒ​രു ബോ​ട്ടി​ൽ 90 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം.
ദി​നം​പ്ര​തി ബോ​ട്ട് സ​ർ​വീ​സി​ന് പ​രി​ധി നി​ശ്ച​യി​ക്കാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ വ​രു​ന്ന മു​റ​യ​ക്ക് പ​ര​മാ​വ​ധി ബോ​ട്ട് സ​ർ​വ്വീ​സു​ക​ൾ ഇ​വി​ടെ നി​ന്നും ല​ഭി​ക്കും. ബോ​ട്ട് യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9400050324, 9400050322 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.