ശബരിമലയും യുവതീ പ്രവേശനവും: ചർച്ച ഇന്ന്
Saturday, December 8, 2018 10:57 PM IST
കൊ​ല്ലം: സ്കൂ​ൾ ഓ​ഫ് സ്പി​രി​ച്വ​ൽ സ​യ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​രി​മ​ല​യും യു​വ​തീ​പ്ര​വേ​ശ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യും യോ​ഗാ​ചാ​ര്യ​ൻ പി.​എം ജാ​ഫ​ർ​കു​ട്ടി അ​നു​സ്മ​ര​ണ​വും കാ​വ്യാ​ജ്ഞ​ലി​യും ഇ​ന്ന് ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ബ്ര​ഹ്മാ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യം ഇ​ൻ ചാ​ർ​ജ് രാ​ജ​യോ​ഗി​നി ബ്ര​ഹ്മ​കു​മാ​രി ര​ഞ്ജി​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​പ്സ​രാ​ശ​ശി​കു​മാ​ർ പ്ര​സം​ഗി​ക്കും.
തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യും യു​വ​തീ​പ്ര​വേ​ശ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ സ​ന്തോ​ഷ് പ്രി​യ​ൻ, കെ.​പി സ​ജി​നാ​ഥ്, മ​ണി​കെ.​ചെ​ന്താ​പ്പൂ​ര്, കൊ​ല്ലം വി​ജ​യ​ല​ക്ഷ്മി, മ​ണി​ബെ​ൻ റോ​യി, ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങി​ന് എ​സ്.​അ​രു​ണ​ഗി​രി നേ​തൃ​ത്വം ന​ൽ​കും.