കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളും കെ​ട്ടി​ട​സ​മു​ച്ച​യ​വും ന​ശി​ക്കു​ന്ന​താ​യി പ​രാ​തി
Sunday, December 9, 2018 12:52 AM IST
ഷൊ​ർ​ണൂ​ർ: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല​മ​തി​ക്കു​ന്ന യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളും കെ​ട്ടി​ട​സ​മു​ച്ച​യ​വും ന​ശി​ക്കു​ന്ന​താ​യി പ​രാ​തി. ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള​വ​യാ​ണ് ഇ​വ​യെ​ല്ലാം. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ഇ​പ്പു​റം ഇ​തി​നൊ​രു മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി.
ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക പ്ര​തി​ഷേ​ധം രൂ​പ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ഫോ​ർ​ജിം​ഗ് ലി​മി​റ്റ​ഡി​ന് സ്ഥാ​പ​നം പാ​ട്ട​ത്തി​നു ന​ല്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. 110 ട​ണ്‍ ഭാ​രം​വ​രു​ന്ന ര​ണ്ട് ഹാ​മ​റു​ക​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​തെ വ​ച്ച​തി​നെ തു​ട​ർ​ന്ന് കേ​ടു​പാ​ടു വ​ന്ന സ്ഥി​തി​യി​ലാ​ണ്.
ഇ​തി​നു പു​റ​മേ കെ​ട്ടി​ട​ത്തി​നു വ​ലി​യ​തോ​തി​ൽ കേ​ടു​പാ​ടു​ക​ൾ വ​ന്ന സ്ഥി​തി​യാ​ണ്. വൈ​ദ്യു​തീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളും അ​നി​വാ​ര്യ​മാ​ണ്. ഇ​തി​നെ​ല്ലാം കൂ​ടി സു​മാ​ർ ഒ​രു​കോ​ടി​യോ​ളം രൂ​പ ചെ​ല​വു​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്.
ഇ​ത്ര​യും തു​ക ചെ​ല​വ​ഴി​ക്കു​ന്പോ​ൾ പ​ദ്ധ​തി​യി​ൽ​നി​ന്നും ലാ​ഭം പ്ര​തീ​ക്ഷി​ക്കാ​മോ എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്നം. വ്യ​വാ​സ​യ യൂ​ണി​റ്റ് ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ​ക്ക് ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യ​വും നി​ല​നി​ല്ക്കു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​ർ ഇ​തി​നു ത​യാ​റാ​യി​ല്ല.
ഇ​രു​ന്പു​രു​ക്ക് വ്യ​വ​സാ​യ​കേ​ന്ദ്ര​മാ​യ ഷൊ​ർ​ണൂ​രി​ൽ ഇ​രു​ന്നൂ​റി​ന​ടു​ത്ത് ചെ​റു​കി​ട വ്യ​വ​സാ​യ ക​ന്പ​നി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ വ്യ​വ​സാ​യ​വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള പാ​ർ​ക്കും സ​ജ്ജ​മാ​ണ്.ബേ​ക്ക​റി ഉ​ത്പ​ന്ന​നി​ർ​മാ​ണം, ഇ​രു​ന്പു​രു​ക്ക്, വാ​ഹ​ന വ​ർ​ക്ക്ഷോ​പ്പ്, കേ​ബി​ൾ സ്ഥാ​പ​നം തു​ട​ങ്ങി 5.01 ഏ​ക്ക​റി​ലെ 34 പ്ലോ​ട്ടും വ്യ​വ​സാ​യി​ക​ൾ​ക്കാ​യി ന​ല്കി​ക​ഴി​ഞ്ഞു.
വ്യ​വ​സാ​യ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി മാ​റ്റി​യാ​ൽ ന​ഗ​ര​സ​ഭ​യ്ക്ക് വ​രു​മാ​ന​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭി​പ്രാ​യം. ലാ​ഭം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ണ് സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ഫോ​ർ​ജിം​ഗ് ലി​മി​റ്റ​ഡി​ന് യൂ​ണി​റ്റ് പാ​ട്ട​ത്തി​ന് ന​ല്കി​യ​ത്.
അ​തേ​സ​മ​യം കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല​വ​രു​ന്ന യ​ന്ത്ര​സാ​ധ​ന​സാ​മ​ഗ്രി​ക​ളും കെ​ട്ടി​ട​ങ്ങ​ളു​മെ​ല്ലാം അ​ധി​കൃ​ത​രു​ടെ നി​ഷ്ക്രി​യാ​വ​സ്ഥ​മൂ​ലം ന​ശി​ക്കു​ക​യാ​ണ്. പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് വ്യ​വ​സാ​യ യൂ​ണി​റ്റ് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി അ​നു​വ​ർ​ത്തി​ക്കു​ന്ന​തി​നു ന​ഗ​ര​സ​ഭാ ഭ​ര​ണ​കൂ​ട​വും തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ്. ഒ​രു കാ​ല​ത്ത് ഇ​രു​ന്പു​ക​ന്പ​നി​ക​ളി​ൽ​നി​ന്നും ഉ​യ​രു​ന്ന സൈ​റ​ണ്‍ വി​ളി​കേ​ട്ടാ​ണ് ഷൊ​ർ​ണൂ​രി​ന്‍റെ രാ​പ​ക​ലു​ക​ൾ​ക്ക് സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
കു​ടി​ൽ​വ്യ​വ​സാ​യം ക​ണ​ക്കേ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചെ​റു​കി​ട ഇ​രു​ന്പു​രു​ക്ക് വ്യ​വ​സാ​യ​ങ്ങ​ളെ​ല്ലാം ഒ​ന്നൊ​ന്നാ​യി അ​ട​ച്ചു​പൂ​ട്ടി. വി​വി​ധ​ത​രം ഇ​രു​ന്പു​പ​ക​ര​ണ​ങ്ങ​ളും കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ​നി​ന്നും ഉ​ത്പാ​ദി​പ്പി​ച്ച് വ​ൻ​തോ​തി​ൽ ക​യ​റ്റി അ​യ​യ്ക്ക​പ്പെ​ട്ടി​രു​ന്ന​തെ​ല്ലാം ഇ​ന്ന് ഓ​ർ​മ​യാ​യി.