കോ​ട​ഞ്ചേ​രി അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
Sunday, December 9, 2018 1:48 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഇ​ട​വ​ക പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യിലിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി.
ബിഷപ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​ശു​ദ്ധ അ​മ്മ​യു​ടെ തി​രു​നാ​ൾ ദി​വ​സം ത​ന്നെ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ച​ത് അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ഗീ​യ അ​മ്മ​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന​വ​ർ കൃ​പ നി​റ​ഞ്ഞ​വ​രാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ബി​ഷ​പ് പ​റ​ഞ്ഞു. ക​ൺ​വ​ൻ​ഷ​ന് തു​ട​ക്കം കു​റി​ച്ച് ന​ട​ന്ന ആ​ഘോ​ഷ​മാ​യ വിശുദ്ധ ​കു​ർ​ബാ​ന​യി​ൽ ബി​ഷ​പ്പി​നൊ​പ്പം അ​സി. വി​കാ​രി ഫാ. ​ജോ​ബി​ൻ തു​ണ്ട​ത്തി​ൽ, ഫാ. ​ജോ​ർ​ജ് ക​ള​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.
ഇ​ന്ന​ലെ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​സാം​സ​ൺ മ​ണ്ണൂ​ർ ശു​ശ്രൂ​ഷ​ക​ൾ ന​യി​ച്ചു. ഇ​ന്ന് മു​ത​ൽ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും. എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വിശുദ്ധ കു​ർ​ബാ​ന, 5.30 ന് ​സ്തു​തി ഗീ​ത​ങ്ങ​ൾ, ആ​റി​ന് വചനപ്ര​ഘോ​ഷ​ണം, എ​ട്ടി​ന് ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ഒ​ൻ​പ​തി​ന് സ​മാ​പ​നം. അ​ഞ്ചു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ 12 ന് ​സ​മാ​പി​ക്കും. ഫാ. ​ബി​നോ​യ് പു​ര​യി​ടം, ഫാ. ​സേ​വ്യ​ർഖാ​ൻ വ​ട്ടാ​യി​ൽ, മോ​ൺ. ജോ​ൺ ഒ​റ​വ​ങ്ക​ര, കോ​ഴി​ക്കോ​ട് ബിഷപ് ഡോ. വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെയു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.