ശുചീകരണ യജ്ഞം
Sunday, December 9, 2018 2:21 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​കാ​ച​ര​ണ​ത്തി​ന് ചി​ത്താ​രി​പ്പു​ഴ​യു​ടെ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടു​കൂ​ടി തു​ട​ക്ക​മാ​യി. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്താ​രി​പ്പു​ഴ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചി​ത്താ​രി അ​ള്ള​ന്‍​കോ​ട് പാ​ല​ത്തി​ന് സ​മീ​പം കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി നി​ര്‍​വ​ഹി​ച്ചു.
അ​ജാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ച​യാ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ഴ​യു​ടെ സ​മീ​പ​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ നീ​ക്കം ചെ​യ്തു.
പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യി ജി​ല്ല​യി​ലെ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെയും നേ​തൃ​ത്വ​ത്തി​ല്‍ ചി​ത്താ​രി പു​ഴ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളു​ണ്ടാ​ക്കി ശു​ചീ​ക​ര​ണ-​ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​ഴ​യോ​ര​ത്ത് സ​സ്യ​ങ്ങ​ള്‍ വ​ച്ച് പി​ടി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും. പ​രി​പാ​ട​ിയി​ല്‍ പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​ര്‍, കു​ന്ന​ത്ത് ക​രു​ണാ​ക​ര​ന്‍, ബി. ​ബാ​ല​കൃ​ഷ്ണ​ന്‍, എ​ന്‍. കു​ഞ്ഞ​മ്പു, വി. ​കു​ഞ്ഞി​രാ​മ​ന്‍, കെ. ​ഓ​മ​ന തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ഹ​രി​ത​കേ​ര​ളം ജി​ല്ലാ​മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​മഹ്​ണ്യ​ന്‍ സ്വാ​ഗ​ത​വും സു​രേ​ഷ് ക​സ്തൂ​രി ന​ന്ദി​യും പ​റ​ഞ്ഞു.