കു​ഴ​ഞ്ഞു​വീ​ണു​ മ​രി​ച്ച ര​ഘു​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Sunday, December 9, 2018 10:42 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ൽ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ച ആ​ദി​വാ​സിയു​വാ​വ് വാ​ണി​യ​ന്പാ​റ ആ​ന​വാ​രി കോ​ള​നി​യി​ലെ രാ​ജ​ന്‍റെ മ​ക​ൻ ര​ഘു(40)വി​ന്‍റെ മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോസ്റ്റുമോ​ർ​ട്ട​ത്തി​നുശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വാ​ണി​യ​ന്പാ​റ​യി​ലെ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. മൂ​ർ​ത്തി​ക്കു​ന്നി​ലെ ഭാ​ര്യാവീ​ട്ടി​ലാ​യി​രു​ന്ന ര​ഘു, ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ച​ത്.

ഏ​താ​നും മാ​സം മു​ന്പ് മാ​നി​ന്‍റെ ഇ​റ​ച്ചി ക​റിവച്ചു ക​ഴി​ച്ച​തി​നു ര​ഘു​വി​നെ പീ​ച്ചി​യി​ൽ വ​നം വ​കു​പ്പ് അ​റ​സ്റ്റുചെ​യ്തി​രു​ന്നു. ജ​യി​ലി​ൽ ക​ഴി​ഞ്ഞ ര​ഘു പി​ന്നീ​ട് ഏ​റെ അ​വ​ശ​നാ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. വ​ന​പാ​ല​ക​രു​ടെ മ​ർ​ദനം മൂ​ലം ആ​ന്ത​രികാ​വ​യ​വ​ങ്ങ​ൾ​ക്കു​ണ്ടാ​യ മു​റി​വു​ക​ളാ​ണ് ആ​രോ​ഗ്യ​വാ​നാ​യ ര​ഘു​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ആ​ദി​വാ​സി​ക​ൾ ആ​രോ​പി​ച്ചു.​ ഇ​തേത്തുട​ർ​ന്നാ​ണ് മം​ഗ​ലം​ഡാം പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​ന്നുമാ​ത്ര​മേ ല​ഭ്യ​മാ​കൂ.