ഡോ.​സു​നി​ലി​ന്‍റെ 111-ാമ​ത് വീ​ട് ഹ​രി​ദാ​സി​നും കു​ടും​ബ​ത്തി​നും
Sunday, December 9, 2018 10:43 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ നി​ർ​ധ​ന​രാ​യ ഭ​വ​ന​ര​ഹി​ത​ർ​ക്കു നി​ർ​മി​ച്ചു ന​ൽ​കു​ന്ന 11-ാമ​ത്തെ വീ​ട് പൊ​ങ്ങ​ല​ടി ചാ​മ​വി​ള​യി​ൽ താ​ഴേ​തി​ൽ ഹ​രി​ദാ​സി​നും കു​ടും​ബ​ത്തി​നും ല​ഭി​ച്ചു.

പ​ന്ത​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ 1983 - 88 ബാ​ച്ചി​ലെ സു​ഹൃ​ദ് കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ​ത്തി​ലാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും താ​ക്കോ​ൽ​ദാ​ന​വും കൂ​ട്ടാ​യ്മ​യു​ടെ അം​ഗ​മാ​യ സു​ബി​ൻ രാ​ജേ​ഷും ഡോ.​സ​ന്തോ​ഷ് ബാ​ബു​വും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ​ണി​സ്ഥ​ല​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു കൈ ​ന​ഷ്ട​പ്പെ​ട്ട ഹ​രി​ദാ​സ് ഭാ​ര്യ ഓ​മ​ന ര​ണ്ട് മ​ക്ക​ൾ എ​ന്നി​വ​രോ​ടൊ​പ്പം പൊ​ങ്ങ​ല​ടി​യി​ൽ പ്ലാ​സ്റ്റി​ക് ഷെ​ഡി​ലാ​യി​രു​ന്നു താ​മ​സം.

ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ മ​ക​ളാ​ണ് ഡോ.​സു​നി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. പ​ന്ത​ളം കോ​ള​ജി​ലെ സു​ഹൃ​ദ് കൂ​ട്ടാ​യ്മ ന​ൽ​കി​യ 2.5 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും സി​റ്റൗ​ട്ടും ചേ​ർ​ന്നു​ള്ള വീ​ട് നി​ർ​മി​ച്ച​ത്.

ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ എ.​കെ. സു​രേ​ഷ്, ജെ.​സു​നി​ൽ, കെ.​പി. ജ​യ​ലാ​ൽ, സ​തീ​ഷ്, ആ​ർ. രാ​ജ​ശ്രീ, സി.​എ​സ്. ല​ത, ഉ​ഷാ​കു​മാ​രി, ആ​ർ. ര​വി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌