അ​ധ്യാ​പ​ക പ​രി​ശീ​ല​നം ന​ട​ത്തി
Sunday, December 9, 2018 11:07 PM IST
പാ​ല​ക്കാ​ട്: അ​ഹ​ല്യ സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ എ​പി​ജെ അ​ബ്ദു​ൾ​ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന ന്യൂ​മ​റി​ക്ക​ൽ ലീ​നി​യ​ർ ആ​ൾ​ജീ​ബ്ര, പാ​ർ​ഷ്യ​ൽ ഡി​ഫ്ര​ൻ​ഷ്യ​ൽ ഈ​ക്വ​ഷ​ൻ​സ് എ​ന്ന ത്രി​ദി​ന ആ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ടി.​പ​ള​നി​സ്വാ​മി ഉ്ദ​ഘാ​ട​നം ചെ​യ്തു. അ​ഹ​ല്യ ഗ്രൂ​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​കൃ​ഷ്ണ​കു​മാ​ർ കി​ഷോ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ബി​നോ​യ് ബാ​ല​ൻ പ്ര​സം​ഗി​ച്ചു. വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നാ​യി മു​പ്പ​ത് അ​ധ്യാ​പ​ക​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കും

വ​ട​ക്ക​ഞ്ചേ​രി: ജ​നു​വ​രി എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഡി​വി​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ക്കും