ഡ​ങ്കി​പ്പ​നി; ആ​രോ​ഗ്യ സ​ർ​വേ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, December 9, 2018 11:16 PM IST
ച​വ​റ: ഡ​ങ്കി​പ്പ​നി ആ​രോ​ഗ്യ സ​ർ​വേ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റേ​യും ച​വ​റ സി​എ​ച്ച്സി യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ച​വ​റ ബി​ജെ​എം ഗ​വ​ൺ​മെ​ന്‍റ് കോ​ളേ​ജി​ലെ എ​ൻ​എ​സ്എ​സ് യു​ണീ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വേ ന​ട​ത്തി​യ​ത്. ച​വ​റ കോ​ളേ​ജ് വാ​ർ​ഡ് , ചെ​റു​ശേ​രി ഭാ​ഗം എ​ന്നി​വ​ട​ങ്ങ​ളി​ലെ 350 വീ​ടു​ക​ളി​ൽ ഡ​ങ്കി​ക്ക് കാ​ര​ണ​മാ​കു​ന്ന കൊ​ള​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി.
പ​ത്ത് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​ഡീ​സ് കൊ​തു​കു​ക​ളു​ടെ സാ​ധ്യ​ത ക​ണ്ടെ​ത്തു​ക​യും ആ​വ​ശ്യ​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി പ​നി​ക്ക് കാ​ര​ണ​മാ​യ സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.
സ​ർ​വേ​യ്ക്ക് മു​ന്നോ​ടി​യാ​യി ക്ലാ​സും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ ടി ​സു​രേ​ഷ്, പ​ക​ർ​ച്ച​വാ​ധി പ്ര​തി​രോ​ധ ഓ​ഫീ​സ​ർ മ​നു, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ഷാ​ജി, എ​ൻ​എ​സ് എ​സ് ഓ​ഫീ​സ​ർ ഡോ. ​ഗോ​പ​കു​മാ​ർ, ശ​ര​ത്, ശ്രീ​കു​ട്ട​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.