വി​ക​സ​ന സെ​മി​നാ​ര്‍ ഇ​ന്ന്
Sunday, December 9, 2018 11:16 PM IST
ച​വ​റ: ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന സെ​മി​നാ​ര്‍ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ര​ട് പ​ദ്ധ​തി രേ​ഖ ച​ര്‍​ച്ച ചെ​യ്ത് വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് അ​ന്തി​മ രൂ​പം ന​ല്‍​കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ത​ങ്ക​ണി​പ്പി​ള​ള അ​റി​യി​ച്ചു.

ഗ്രാ​മ​സ​ഭ ഇ​ന്ന്

നീ​ണ്ട​ക​ര: നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2019-20- വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ ഗ്രാ​മ​സ​ഭ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും. പ​രി​മ​ണം സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ഗ്രാ​മ​സ​ഭ​യി​ല്‍ എ​ല്ലാം അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത് പ​ദ്ധ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.